പാലാ: നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അഞ്ചു ബൃഹത് പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്മാന് കുര്യാക്കോസ് പടവന് അറിയിച്ചു. നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരമായി 40കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 1967ല്‍ സ്ഥാപിച്ച വാട്ടര്‍സപ്ലൈ സിസ്റ്റമാണ് നഗരത്തിലുള്ളത്. കുടിവെള്ള വിതരണം സുഗമമാക്കുക എന്ന ഉദ്ദേശത്തോടെ കെഎസ്ഇബി സബ് സ്റ്റേഷനില്‍ നിന്നും നേരിട്ട് ഇലക്ട്രിക് ലൈന്‍ വാട്ടര്‍ അതോറിട്ടിയുടെ പമ്പിങ് സ്റ്റേഷനിലേക്കും പുത്തന്‍പള്ളിക്കുന്നിലെ വാട്ടര്‍ ടാങ്കിലേക്കുമായി ലഭ്യമാക്കും. കവീക്കുന്ന്, മുക്കാലിക്കുന്ന്, പരമലക്കുന്ന്, കണ്ണാടിയുറുമ്പ്, ഭൂതക്കുന്ന്, ചക്കാംകുന്ന്, കാനാട്ടുപാറ എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുള്ളിടത്ത് അവയിവലേക്കും ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മ്മിച്ചും പുത്തന്‍പള്ളിക്കുന്ന് മെയിന്‍ ടാങ്കില്‍ നിന്നും കുടിവെള്ളം എത്തിക്കും. മുഴുവന്‍ വഴികളിലൂടെയും പൈപ്പുലൈന്‍ സ്ഥാപിക്കും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമൂലമുണ്ടാകുന്ന റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ആറുകോടി രൂപ വകയിരുത്തി.
ളാലംപാലം ജങ്ഷന്, കുരിശുപള്ളി ജങ്ഷന് എന്നിവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും. ആശുപത്രി ജങ്ഷനില്‍ റിവര്‍വ്യൂ റോഡില്‍ നിന്നും അണ്ടര്‍ ഗ്രൗണ്ട് പാസ്സേജ് പുതുതായി നിര്‍മ്മിക്കും. വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നഗരത്തില്‍ സ്ഥാപിക്കും.
പദ്ധതികളുടെ നടത്തിപ്പിനായി നഗരസഭയില്‍ നിന്നും 10ശതമാനം ലാഭവിഹിതമായി അടയ്ക്കണം. കൗണ്‍സില്‍ ഐകകണ്ഠേന തീരുമാനമെടുത്ത പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രോജക്ട് തയ്യാറാക്കുന്നതിനും നടപ്പാക്കാനുമായി കിറ്റ്കോയെയാണ് നഗരസഭ തെരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസങ്ങള്‍ നീക്കുന്നതു സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്റെ ചേമ്പറില്‍ മീറ്റിങ് വിളിച്ചുചേര്‍ത്തു. ചെയര്മാന് കുര്യാക്കോസ് പടവന്, ആര്‍ഡിഒ സി.കെ. പ്രകാശന്, പൊതുമരാമത്ത് അസി. എക്സി. എഞ്ചിനീയര്‍ ജാഫര്‍, കെഎസ്ഇബി അസി. എക്സി. എഞ്ചിനീയര്‍ ഷാജി മാത്യു, ജല അതോറിട്ടി അസി. എക്സി. എഞ്ചിനീയര്‍ കെ.എസ്.അനില്‍രാജ്, ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ ജോസ് സിറിയക്, കെ.എസ്. വിഷ്ണുദാസ്, ഷാജു വി. തുരുത്തേല്‍, ലീന സണ്ണി, അഡ്വ. ബിനു പുളിക്കക്കണ്ടം, അഡ്വ. ബെറ്റി ഷാജു, ആന്റോ ജോസ് പടിഞ്ഞാറേക്കര, തോമസ് ജോസഫ്, ജോജോ കുടക്കച്ചറി, സാബു എബ്രഹാം, തോമസ് പീറ്റര്‍, പി.കെ. മധു, ലതാ മോഹന്‍, സെലീനാ തങ്കച്ചന്, ഗ്രേസിക്കുട്ടി കുര്യാക്കോസ്, നീനാ ജോര്‍ജ്, സാലി ഷാജു, ലിജി ബിജു, രഞ്ജിനി പ്രദീപ്, വി.ആര്. രാജേഷ്, ജിമ്മി ജോസപ്, മായാ പ്രദീപ്, പുഷ്പമ്മ രാജു, ടോബി തോമസ്, കിറ്റ്കോ പ്രതിനിധികള്‍, ഡിആര്എംപിസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: