ആലപ്പുഴ: ജില്ലയില്‍ ബലാത്സംഗക്കേസുകളും സ്ത്രീധന പീഡനവും വര്‍ദ്ധിക്കുന്നു. കഴിഞ്ഞവര്‍ഷം 61 ബലാത്സംഗക്കേസുകളാണ് ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 40 കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതാണ്. 2013ല്‍ 45 ബലാത്സംഗ കേസുകള്‍ രേഖപ്പെടുത്തിയതില്‍ 28 പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തതാണ്. 2013ല്‍ 261 പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2014ല്‍ ഇത് 321 ആയി വര്‍ധിച്ചു. എന്നാല്‍ 2012ല്‍ പീഡനക്കേസുകള്‍ 250 ആയിരുന്നു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വനിതാ കമ്മിഷനെയാണ് കൂടുതലായി പൊതുജനങ്ങള്‍ ആശ്രയിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ കഴിഞ്ഞവര്‍ഷം നാലു സ്ത്രീകള്‍ കൊല്ലപ്പെട്ടു. 2013ല്‍ പത്തും 2012ല്‍ ഏഴും സ്ത്രീകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള മാനസികവും ശാരീരികവുമായ അതിക്രമങ്ങളില്‍ കഴിഞ്ഞവര്‍ഷം 603 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: