തുറവൂര്‍: പുത്തന്‍കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ അടിപിടിയില്‍ പന്ത്രണ്ടുപേര്‍ക്ക് പരിക്ക്. പട്ടണക്കാട് മാടത്തക്കുളങ്ങരയില് രഞ്ജിത് (25), ആരശേരില് ഷാനുമോന്‍ (30), മണ്ണേല്‍ നികര്‍ത്തില്‍ ആസാദ് (23) എന്നിവരെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും, പുത്തന്‍തറ സാംജിത്ത് (26), കത്തില്തറയില് ഷൈജു (28), മുതുകേല്‍ ശ്രീക്കുട്ടന് (26), കരീത്തറ നെജിമോന് (19), കരീത്തറ ലമീഷ് (18), ഷിഹാസ് മന്‍സിലില്‍ മുത്തു (26) എന്നിവരെ പരിക്കുകളോടെ ചേര്‍ത്തല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടാതെ മനു, ഉണ്ണി, പ്രമോദ് എന്നിവരും തുറവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിനു സമീപത്തെ റോഡിലാണ് സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: