ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസറും കെജിഎംഒയിലെ ഡോക്ടര്‍മാരും തമ്മിലുള്ള പോര് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് ആവശ്യപ്പെട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട ആരോഗ്യമേഖലയിലെ പദ്ധതികളുടെയും പകര്‍ച്ചവ്യാധികള്‍ തടയുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കായി ഡിഎംഒ വിളിച്ചുചേര്‍ത്ത അവലോകന യോഗം ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചത് നീതീകരിക്കാവുന്നതല്ല. ഡിഎംഒയുടെ സമീപനങ്ങളില്‍ നിയമവിരുദ്ധമായവ ഉണ്ടെങ്കില്‍ അവ തിരുത്തുന്നതിന് നിലവിലുള്ള നിയമാനുസൃത മാര്‍ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതിന് പകരം ബഹിഷ്കരണം പോലെയുള്ള നടപടികള്‍ ആരോഗ്യമേഖലയ്ക്ക് ഗുണകരമല്ല. വേനല്‍ക്കാല രോഗങ്ങള്‍ തടയുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരും ഡിഎംഒയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിലയില്‍ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: