കൊച്ചി: വിദ്യാര്‍ത്ഥികളും അധ്യാപകരും കപ്പല്‍ ജോലിക്കാരുമടക്കം ആയിരത്തിലധികം പേരുമായി എം.വി.എക്സ്പ്ലോറര്‍ എന്ന ആഡംബരക്കപ്പല്‍ അമേരിക്കയിലെ സാന്‍ഡിയാഗോയില്‍നിന്നു വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തി.
ഇവര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകും. ഇന്ത്യയെയും കേരളത്തെയും ഇവിടത്തെ സാമൂഹിക വ്യവസ്ഥകളെയും കുറിച്ച് മനസ്സിലാക്കുന്നതിന് ഇവര്‍ക്ക് വേണ്ടി ബോധവല്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് കൊച്ചി ആസ്ഥാനമായുള്ള സിപിപിആര്‍ എന്ന ഗവേഷണപഠന കേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: