കരുനാഗപ്പള്ളി: പട്ടികജാതിക്കാര്‍ സാമൂഹ്യവിഷയങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാനകമ്മിറ്റി അംഗം എം.ജെ.ഉത്തമന് പറഞ്ഞു. ജാതീയമായ അനാചാരവും അസമത്വവും തുടച്ചുനീക്കി വരുംതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് അയണിവേലിക്കുളങ്ങര കേശവപുരം 14-ാം നമ്പര്‍ ശാഖയുടെ വാര്‍ഷികസമ്മേളനവും അയ്യങ്കാളി സ്മൃതി മണ്ഡപ ഉദ്ഘാടനവും വെട്ടത്ത് ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ.കൃഷ്ണലാല്‍, ശകുന്തള അമ്മവീട്, കല്ലേലിഭാഗം ഹരിദാസ്, തൊടിയൂര്‍ അനില്‍കുമാര്‍, ബാബു അമ്മവീട്, കെ.വത്സലന്‍, ബിജു വേങ്ങറ, സിബിവിസോള്, കരുണാകരന് പാപ്പനാടി, ലേഖാ വത്സലന്‍, അനീഷ്, വി.പാച്ചു, തഴവ അനില്‍, കല്ലേലിഭാഗം ബാബു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുശീല (പ്രസിഡന്റ്), പി.ബിനു (വൈസ്പ്രസിഡന്റ്), ബാബു അമ്മവീട് (സെക്രട്ടറി), സുജാത (ജോയിന്റ് സെക്രട്ടറി), വി.പാച്ചു (ട്രഷറര്‍) 11 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: