കൊച്ചി: നികുതിവെട്ടിപ്പു കേസില്‍ ഇന്ത്യാവിഷനെതിരെ നടപടി ശക്തമാക്കുന്നു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ജലാലുദ്ദീന്‍ ഫാറൂഖിയെ അറസ്റ്റ ്ചെയ്തതിന് പിന്നാലെ എം.കെ മുനീറടക്കമുള്ള മറ്റു ഡയറക്ടര്‍മാര്‍ക്കെതിരെയും കസ്റ്റംസും ആദായ നികുതിവകുപ്പും നടപടി ആരംഭിച്ചു.
മുനീര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് നികുതി അടക്കാനാവശ്യപ്പെട്ട് ഇന്നലെ കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചാനല്‍ രണ്ടുകോടി നാല്‍പ്പത് ലക്ഷം രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ചാനലെന്നാണ് ഡയറക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: