ആലപ്പുഴ: നെല്‍കൃഷിക്ക് ആവശ്യമായ പമ്പിങ്ങിന്റെ ചെലവ് മുഴുവനായി സര്‍ക്കാര്‍ വഹിക്കുമെന്ന 2011ലെ ബഡ്ജറ്റ് പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ ആലപ്പുഴ പുഞ്ച സ്പെഷ്യല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം അദ്ധ്യക്ഷത വഹിച്ചു. വി.ടി. ജോസഫ്, അഡ്വ. ജേക്കബ് എബ്രഹാം, എസ്. ഭാസ്കരന്‍പിള്ള, അഡ്വ. തോമസ് എം.മാത്തുണ്ണി, ജോസ് കോയിപ്പള്ളി, ബേബി പാറക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: