പാലക്കാട്: ജനകീയ പ്രശ്നങ്ങളില്‍നിന്നും ജനപ്രതിനിധികള്‍ ഒളിച്ചോടുകയാണെന്നും റോഡ് അറ്റകുറ്റപ്പണികളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപി കണ്ണാടി പഞ്ചായത്ത് കമ്മിറ്റി യാക്കര ജംഗ്ഷനില്‍ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി റോഡുകള്‍ പൊടിനിറഞ്ഞുകിടക്കുകയാണെന്നും ഇത് കടക്കാര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെ.ശിവദാസ് അധ്യക്ഷത വഹിച്ചു. ആര്.രമേഷ്, രാജ്്കുമാരന്, എം.സ്വാമിനാഥന്, കെ.രതീഷ്, കെ.രാജേഷ്, കെ.വി.ശശികുമാര്‍, വി.സി.കണ്ണന്, കെ.സജിന്‍, ആര്.സുരേഷ്, സി.രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: