മണ്ണഞ്ചേരി: നിലവിലെ അദ്ധ്യയനം തീരാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ കലവൂര്‍ ഗവ. എല്‍പി സ്കൂളില്‍ അഞ്ച് അദ്ധ്യാപകരെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്. വാര്‍ഷിക പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കേണ്ട സമയത്ത് അദ്ധ്യാപകരുടെ സ്ഥലമാറ്റഉത്തരവ് കുട്ടികളോടുള്ള വെല്ലുവിളിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ഒന്നരമാസത്തിന് മുമ്പ് തന്നെ അദ്ധ്യാപകരെ പുതിയ സ്കൂളുകളിലേക്ക് സ്ഥലമാറ്റിയിരുന്നതായി ഡിഡിഇ: ജിമ്മി കെ.ജോസ് പറഞ്ഞു.
പുതുതായി ക്രമീകരിച്ച വിദ്ധ്യര്‍ത്ഥി-അദ്ധ്യാപക അനുപാതക്രമം അനുസരിച്ച് കലവൂര്‍ ഗവ. എല്‍പി സ്കൂളില്‍ അദ്ധ്യാപകരുടെ എണ്ണം കൂടുതലായതിനാലാണ് ഈ സ്കൂളിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ നിലവില്‍ അദ്ധ്യാപകരില്ലാത്ത സ്കൂളുകളിലേക്ക് ഇവരെ സേവനത്തിനായി നിയോഗിച്ചതെന്നു ഡിഡിഇ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: