ആലപ്പുഴ: ജില്ലയിലെ ചില ചെമ്മീന്‍ ഫാമുകളില്‍ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപോകുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ ഫാമുകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനു ശുപാര്‍ശചെയ്യും. ഈ വര്‍ഷം ജില്ലയില്‍ 17 ചെമ്മീന്‍ ഫാമുകളിലായി 198.6 ഹെക്ടര്‍ പ്രദേശത്ത് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ നശിച്ചുപോയതായി പരാതി ലഭിച്ചു. ഫാമുകളില്‍ ക്ലോറിനേഷന് നടത്തിയതിനുശേഷം മാത്രമേ വെള്ളം പുറത്തേയ്ക്കു തുറന്നുവിടാവൂ എന്ന് കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. കൂടാതെ ജില്ലയില്‍ ഏതെങ്കിലും ഫാമുകളില്‍ രോഗലക്ഷണം കാണുന്ന പക്ഷം പഞ്ചായത്തിലെ അക്വാ-കള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍മാരെയോ മത്സ്യകര്‍ഷക വികസന ഏജന്‍സിയെയോ അറിയിക്കണമെന്ന് ആലപ്പുഴ എഫ്എഫ്ഡിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: