ആലപ്പുഴ: വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംവിധായകന് ഭരതന് സ്മാരക പുരസ്കാര വിതരണവും കലാസാഹിത്യ രംഗങ്ങളില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ആലപ്പുഴ രാജശേഖരന് നായര്‍ക്ക് പൗരസ്വീകരണവും മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നിന് പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ നടക്കും.
കെ.സി. വേണുഗോപാല്‍ എംപി പരിപാടികളുടെ ഉദ്ഘാടനവും പുരസ്കാരവിതരണവും നിര്‍വഹിക്കും. സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ആര്യാട് ഭാര്ഗവന് അദ്ധ്യക്ഷത വഹിക്കും. കലവൂര്‍ എന്‍.ഗോപിനാഥ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഭരതന്-ലോഹിതദാസ് അനുസ്മരണവും സ്റ്റഡി സെന്റര്‍ പ്രസിദ്ധപ്പെടുത്തിയ നാടകവിജ്ഞാനകോശം പുതിയ പതിപ്പിന്റെ പ്രകാശനവും ചിക്കൂസ് ശിവന് നിര്‍വഹിക്കും.
ഭരതന് സ്മാരക ഹ്രസ്വചിത്ര മത്സരത്തില്‍, അജിത്വേലായുധന് (കാസര്‍ഗോഡ്) സംവിധാനം ചെയ്ത പ്രധാനവാര്‍ത്തകള്‍ ഒരിക്കല്‍ക്കൂടി എന്ന ചിത്രം, മികച്ചസംവിധാനം, മികച്ചചിത്രം എന്നിവയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി. മികച്ച പരിസ്ഥിതി-ദേശിയോദ്ഗ്രഥനചിത്രത്തിനുളള പുരസ്കാരം കെ.കെ. അശോകന് (തൃശൂര്‍) സംവിധാനം ചെയ്ത മരമച്ഛന്‍ എന്ന ചിത്രം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: