കൊച്ചി: വി.ഇ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് തങ്ങളുടെ പുതുതലമുറ ഹെവി ഡ്യൂട്ടി ട്രക്കുകളായ ഐഷര്‍ പ്രോ 6000 സീരീസ് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. ബംഗളൂരുവില്‍ നടന്ന കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഇവെന്റിലായിരുന്നു വാഹനത്തെ ദക്ഷിണേന്ത്യക്ക് പരിചയപ്പെടുത്തിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഐഷര്‍ പ്രോ 6000 സീരിസ് ഇനി മുതല്‍ ലഭ്യമാകും. അടുത്തിടെ ദല്‍ഹിയിലും ഐഷര്‍ പ്രോ അവതരിപ്പിച്ചിരുന്നു.
ഐഷര്‍ പ്രോ 6031, ഐഷര്‍ പ്രോ 6025 ഹോളേജ് ട്രക്കുകള്‍, ഐഷര്‍ പ്രോ 6025 ടി ടിപ്പര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഐഷര്‍ ബ്രാന്‍ഡ് വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റേയും ഹെവി ഡ്യൂട്ടി കൊമേഷ്യല്‍ വെഹിക്കിള്‍ വിപണിയിലെ കമ്പനിയുടെ ശക്തിയുമാണ് സൂചിപ്പിക്കുന്നത്.
വോള്‍വോ ഗ്രൂപ്പും ഐഷറും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഭാവി ഇന്ത്യന്‍ ട്രക്കുകളുടെ പ്രതീകമായ ഐഷര്‍ പ്രോ 6000 സീരീസ് നിര്‍മിച്ചിരിക്കുന്നത്.
ഐഷര്‍ പ്രോ 6000 സീരീസിന്റെ എല്ലാ മോഡലുകളും ഉപഭോക്താക്കളെ മനസില്‍ കണ്ടും അവരില്‍ നിന്ന് ലഭിച്ച അറിവുകള്‍ മുന്‍നിര്‍ത്തിയുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വോള്‍വോ ഗ്രൂപ്പുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിഇഡിഎക്സ്5, വിഇഡിഎക്സ്8 എഞ്ചിനുകളാണ് ഐഷര്‍ പ്രോ 6000 സീരീസിനുള്ളത്. ടെലിമാറ്റിക്സ്, ഫ്യുവല്‍ കോച്ചിങ്, ക്രൂയിസ് കണ്ട്രോള് എന്നിവയുമായാണ് ഐഷര്‍ പ്രോ 6000 സീരീസ് എത്തുന്നത്.
വി.ഇ കൊമേഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ്: വോള്‍വോ ഗ്രൂപ്പിനും ഐഷര്‍ മോട്ടോഴ്സ് ലിമിറ്റഡിനും തുല്യപങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് വി.ഇ കൊമേഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ്. ഐഷര്‍ ബ്രാന്‍ഡഡ് ട്രക്കുകള്‍, ബസുകള്‍, വി.ഇ പവര്‍ ട്രെയിന്‍, ഐഷര്‍ കംപോണന്റ്സ് ആന്റ് എഞ്ചിനീയറിങ് ഡിസൈന്‍ സര്‍വ്വീസ് ബിസിനസ്സ്, വോള്‍വോ ട്രക്കുകളുടെ വില്‍പ്പനയും വിതരണവും എന്നിവ 2008 നിലവില്‍ വന്ന വി.ഇവെഹിക്കില് കൊമേഷ്യല്‍ ലിമിറ്റഡിലൂടെ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: