ചെന്നൈ: കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി മാത്യുവിനെ ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള വൈസ് പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
രവി സാവന്തായിരുന്നു ടിസി മാത്യുവിന്റെ എതിര് സ്ഥാനാര്‍ത്ഥി. രണ്ട് വോട്ടിനാണ് ടിസി മാത്യു വൈസ് പ്രസിഡന്റായത്. അഞ്ച് വൈസ് പ്രസിഡന്റുമാരാണ് ബിസിസിഐയ്ക്കുള്ളത്. ഗംഗാ രാജു, സികെ ഖന്ന, ഗൗതം റോയി, എംഎല് റോയി എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.
സെക്രട്ടറി സ്ഥാനമൊഴികെ മറ്റെല്ലാം ശ്രീനിവാസന് പക്ഷമാണ് സ്വന്തമാക്കിയത്. ബിജെപി അംഗം കൂടിയായ അനുരാഗ് താക്കൂറാണ് സെക്രട്ടറി. ജോ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ശ്രീനിവാസന് പക്ഷം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: