ചെന്നൈ: അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
ശാലിനിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കുട്ടിപിറന്ന വിവരം ആദ്യം അറിയിച്ചത്. ഗൗതം മേനോന്റെ അജിത്ത് ചിത്രം യെന്നെ അറിന്താല്‍ വന്‍ വിജയം നേടിയ സന്തോഷത്തിനിടെയാണ് പുതിയ വാര്‍ത്ത. അജിത്തിനും ശാലിനിക്കും അനുഷ്ക്ക എന്ന മോളുമുണ്ട്.
യെന്നൈ അറിന്താല്‍ കാണാന്‍ ഭാര്യ ശാലിനി തിയറ്ററിലെത്തിയിരുന്നു. നിറവയറുമായാണ് ശാലിനി തന്റെ ഭര്‍ത്താവിന്റെ ചിത്രം കാണാന്‍ ആദ്യദിനം തന്നെ തിയറ്ററിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: