വെല്ലിങ്ടണ്‍: പരിചയസമ്പത്തുള്ള ശ്രീലങ്കന്‍ നിര തങ്ങളെ ശിക്ഷിച്ചെന്ന് ഇംഗ്ലീഷ് ക്യാപ്ടന് ഇയോണ്‍ മോര്ഗന്. ലങ്കയോടേറ്റ തോല്‍വിക്കുശേഷം പ്രതികരിക്കുകയായിരുന്നു മോര്ഗന്. ഇംഗ്ലീഷ് ടീം നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. അതിനവര്‍ തക്ക ശിക്ഷ തന്നു. നന്നായി പന്തെറിഞ്ഞില്ല, മോര്ഗന് പറഞ്ഞു. ജോ റൂട്ട് വേറിട്ടു നിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
310 എന്ന ലക്ഷ്യം ഇത്തിരി കൂടുതല്‍ തന്നെന്നു കരുതി. പക്ഷേ, സംഗക്കാര- തിരിമ്മന്നെ കൂട്ടുകെട്ട് ഉഗ്രനായിരുന്നു. ഇതുവരെ കണ്ടതില്‍ രണ്ടു മികച്ച ഇന്നിംഗ്സുകള്‍, ലങ്കന്‍ നായകന് എയ്ഞ്ചലോ മാത്യൂസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: