ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 20ന് നടത്തും. ഈ മണ്ഡലത്തിലെ രാജ്യസഭാ എംപി മനോരമ ദോബാരിയാല് ശര്‍മ്മയുടെ മരണത്തെതുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് മൂന്നുമുതല്‍ പത്തുവരെ സമര്‍പ്പിക്കാം. 11നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി മാര്‍ച്ച് 13നാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ മസ്തു ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: