കൊച്ചി/കോട്ടയം: കൊച്ചിയിലും കോട്ടയം നഗരത്തിന്റെ ചില ഭാഗങ്ങളിലും ചെറിയതോതില്‍ ഭൂമികുലുക്കം ഉണ്ടായി. ഇന്നലെ രാത്രി 9.30 യോടെ ചെറിയ ശബ്ദത്തില്‍ ഉണ്ടായ ഭൂമികുലുക്കം നാട്ടുകാരെ പരിഭ്രാന്തരാക്കി.
കൊച്ചിയില്‍ വൈറ്റില, ഫോര്‍ട്ടുകൊച്ചി പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്റ്റര്‍ സ്കെയ്ലില്‍ 3 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്ന് ദുരന്ത നിവാരണസേനാ അധികൃതര്‍ പറഞ്ഞു. കോട്ടയത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: