തൃശൂര്‍: തൊഴില്‍ നയങ്ങള്‍ക്കും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി തൊഴിലാളികളുടെ പ്രക്ഷോഭനിര. തൃശൂരില്‍ ഏജീസ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.കെ.ദിവാകരന് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. നേതാവ് പി.രാമന്മേനോന് അധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ലാ ട്രഷറര്‍ പി.വി.സുബ്രഹ്മണ്യന്, കെ.ജി.ശിവാനന്ദന്, ഐ.എ.റപ്പായി, എം.കെ.തങ്കപ്പന്, വിബിന്, കെ.ബി.രതീഷ്, രാജന് പാറമേല്‍ എന്നിവര്‍ സംസാരിച്ചു.ചാവക്കാട് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടന്നു. ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.
എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എ.ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. എം.എസ്.ശിവദാസ് (ഐ.എന്‍.ടി.യു.സി), എന്‍.കെ.അക്ബര്‍ (സി.ഐ.ടി.യു), ഉണ്ണിക്കൃഷ്ണന് (എ.ഐ.യു.ടി.യുസി.), സേതു തിരുവെങ്കിടം (ബി..എം.എസ്.), സി.കെ.വിജയന്, സുഭാഷ് മണ്ണാരത്ത് പ്രസംഗിച്ചു.വടക്കേ ബൈപാസ് കവലയില്‍നിന്നും നടത്തിയ പ്രകടനത്തിന് ടി.ടി.ശിവദാസന്‍, എ.എച്ച്.അക്ബര്‍, നാരായണന്, കെ.വി.ശ്രീനിവാസന്, വി.വി.രാധാകൃഷ്ണന്, കെ.എ.ജയതിലകന്‍, രമേശ് ദിനമണി നേതൃത്വം നല്കി.
ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി എ.എന്‍.രാജന് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഹെഡ്പോസ്റ്റോഫീസിലേക്ക് ഓട്ടുപാറ ജില്ലാ ആശുപത്രി പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിച്ചു. വനിതകളടക്കം നിരവധിപേര്‍ പങ്കെടുത്തു. ധര്‍ണ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂരില്‍ നടന്ന പോസ്റ്റോഫീസ് മാര്‍ച്ച് സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.ഹരിദാസന് ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ആര്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.സി.സേതുമാധവന്, എന്‍.എസ്.ഷൗക്കത്ത്, ടി.വി.മോഹനന്, സി.ആര്.പുരുഷോത്തമന്, ജയശങ്കര്‍, ബെന്നി, ഒ.എ.സുകുമാരന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: