ഗുരുവായൂര്‍: കാലങ്ങളായി ഗുരുവായൂര്‍ ഉത്സവത്തിന്റെ കൊടിയേറ്റത്തിനുപയോഗിക്കുന്ന കൊടികയര്‍ വാങ്ങാനുള്ള തുക നെടിയം വീട്ടില്‍ സരസ്വതി അമ്മയുടെ എന്റൊവ്മെന്റ്ആണ്,ഈ കയര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരമ്പര്യക്കരായ പത്തുകാര്‍ എന്നറിയപ്പെടുന്ന വാര്യര്‍ കുടുംബങ്ങളാണ് ദേവസ്വം അനുവദിക്കുന്ന തുകയുപയോഗിച്ച് കാലങ്ങളായി വാങ്ങിച്ചുകൊടുക്കുന്നത് എന്നാല്‍ അടുത്തകാലത്തായി ഗുരുവായൂര്‍ ഭരണസമിതി അംഗമായ ശിവശങ്കരന് എന്നിവരുടെ നേതൃത്വത്തില്‍ പനങ്ങാവ് എന്ന സ്ഥലത്തുനിന്ന് പൗരാണിക പാരമ്പര്യം പറഞ്ഞ് ഒരു കൊടികയര്‍ ഘോഷയാത്ര ആരംഭിച്ചിരിക്കുന്നു.
ഈ വര്‍ഷത്തെ ഘോഷയാത്ര തന്ത്രികുടുംബാംഗമായ ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് ക്ഷേത്രരക്ഷാ സമിതി പ്രസ്താവനയില്‍ പറഞ്ഞു.
കാലങ്ങളായിട്ടുള്ള ആചാരങ്ങളെ അട്ടിമാറിച്ച് വ്യാജ ആചാരങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുവായൂരിലെ ആദ്ധ്യാത്മിക മാഫിയ സംഘങ്ങളെ വളര്‍ത്തുകയും സഹായിക്കുകയും ചെയ്യുന്ന ദേവസ്വം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഗുരുവായൂര്‍ ക്ഷേത്രാരക്ഷാ സമിതിയുടെ യോഗത്തില്‍ അധ്യക്ഷന്‍ പുങ്ങാട്ട് മാധവന് നമ്പൂതിരി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ കാത്തുരക്ഷിക്കാന്‍ ചുമതലപ്പെട്ട ദേവസ്വം ഭരണസമിതി തന്നെ ആദ്ധ്യാത്മിക മാഫിയ സംഘങ്ങളുടെ സംരക്ഷകരായി മാറുന്ന നടപടികള്‍ അവസാനിപ്പിക്കനമെന്നും അല്ലാത്തപക്ഷം ശക്തമായ ഭക്തജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതി തയ്യാറാകുമെന്ന് ക്ഷേത്രരക്ഷാ സമിതി മുന്നറിയിപ്പ് നലകി.
യോഗത്തില്‍ കണ്‍വീനര്‍ ടി ശിവദാസ് ,നിരാമയന് ,പ്രസാദ് കാക്കശ്ശേരി ,പ്രതിഷ് ചാവക്കാട് ,എം ബിജേഷ് ,അനില്‍ മഞ്ചറാമ്പത്ത് സേതു തിരുവെങ്കിടം,മനോജ്,അനുപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: