മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ആറാട്ടിനെഴുന്നള്ളത്തോടെ മണ്ണാര്‍ക്കാട് പൂരത്തിനു തുടക്കമായി. രാത്രി 11നും 12നും ഇടയ്ക്കാണ് പൂരം പുറപ്പാടും ആറാട്ടെഴുന്നള്ളിപ്പും. രാവിലെ തന്ത്രി ബ്രഹ്ശ്രീ ഈയ്ക്കാട്ട് നാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നു. വൈകുന്നേരം ഏഴിന് ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്കാരം തായമ്പക വിദഗ്ധന്‍ മഞ്ചേരി ഹരിദാസിനു കവി വി. മധുസൂദനന് നായര്‍ സമര്‍പ്പിച്ചു. തുടര്‍ന്നു ഗോകുല്‍ അവതരിപ്പിച്ച വയലിന് സന്ധ്യ അരങ്ങേറി.
രണ്ടാം പൂരം നാളായ ഇന്ന് രാവിലെ ആറാട്ടെഴുന്നള്ളിപ്പ്, വൈകിട്ട് ഓട്ടന്തുള്ളല്, 6.45നു തായമ്പക, രാത്രി ഒന്‍പതിന് ആറാട്ടെഴുന്നള്ളിപ്പ്. തുടര്‍ന്നു ബാലെ. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആറാട്ടെഴുന്നള്ളിപ്പുണ്ട്.
28 ന് രാത്രി ഏഴിനാണു കൊടിയേറ്റം. ഉച്ചയ്ക്കു ശേഷം ഓട്ടന്തുള്ളല്, രാത്രി 7.30നു തായമ്പക, നാടകം. നാലാം പൂരം നാളില്‍ ഉച്ചയ്ക്കു ശേഷം ഓട്ടന്തുള്ളല്, 6.45നു തായമ്പക, രാത്രി ഗാനമേള. മാര്‍ച്ച് രണ്ടിനാണു കൂട്ടുവിളക്ക്. ഉച്ചയ്ക്കു ശേഷം മൂന്നിനു ചാക്യാര്‍കൂത്ത്, വൈകിട്ട് 6.45നു തായമ്പക, രാത്രി മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍. മാര്‍ച്ച് മൂന്നിനാണു ചെറിയാറാട്ട്. ഉച്ചയ്ക്കു ശേഷം ചാക്യാര്‍കൂത്ത്, 6.45ന് ഡബിള്‍ തായമ്പക, രാത്രി മെഗാ ഗാനമേള.
മാര്‍ച്ച് നാലിനാണ് മണ്ണാര്‍ക്കാട് പൂരം വലിയാറാട്ട്. രാവിലെ ആറാട്ടെഴുന്നള്ളിപ്പ്, പഞ്ചവാദ്യം. കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപാര്‍ച്ച. ഉച്ചയ്ക്കു ശേഷം മൂന്നിനു ചാക്യാര്‍ കൂത്ത്, രാത്രി ഏഴിനു ഡബിള്‍ തായമ്പക, രാത്രി ആറാട്ടെഴുന്നള്ളിപ്പിനു ശേഷം നാടന്‍പാട്ട്. തുടര്‍ന്ന് കാഴ്ച ശീവേലി. പൂരത്തിനു സമാപനം കുറിച്ച് സ്ഥാനീയ ചെട്ടിയാന്മാരെ ആനയിച്ചുള്ള ചെട്ടിവേല മാര്‍ച്ച് അഞ്ചിന് നാലിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: