മുണ്ടക്കയം: മദര്‍തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മതപരിവര്‍ത്തനമെന്ന ഗൂഢലക്ഷ്യം ഉള്ളത് പകല്‍പോലെ വ്യക്തമെന്നും സത്യംപറയുമ്പോള്‍ കപടമതേതരര്ക്ക് ഹാലിളകുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം മൂലമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി കെ.പി ഹരിദാസ്. പാറത്തോട്ടില്‍ നടന്ന ഹിന്ദുഐക്യവേദി പഞ്ചായത്ത് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയിക്കെതിരെ വ്യാജ ആരോപണം ഉയര്‍ന്നപ്പോള്‍ ദുഷ്പ്രചരണം നടത്തിയ മാധ്യമങ്ങളും ചാനല്‍ ചര്‍ച്ചക്കാരും മദര്‍തെരേസയുടെ വിഷയത്തില്‍ കാട്ടുന്നത് ഇരട്ടത്താപ്പാണ്. ഹിന്ദു എന്ന് കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്ന സമീപനമാണ് ഇന്നും വിവിധ നിന്നും ഉയരുന്നത്.
പൊടിമറ്റം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പാറത്തോട് ടൗണ്‍ചുറ്റി പബ്ലിക് ലൈബ്രറി ഗ്രൗണ്ടില്‍ സമാപിച്ചു. ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് എന്‍. ബാബു അധ്യക്ഷതവഹിച്ച പൊതുസമ്മേളനം അഖിലതിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഇടച്ചോറ്റി സരസ്വതി ദേവീക്ഷേത്രം മുഖ്യകാര്യദര്‍ശി സാബു സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു. വി.എസ്.ഡി.പി ജില്ലാ പ്രസിഡന്റ് എസ്. ഗണേശന് വീരശൈവ മഹാസഭ ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് അംഗം എം.ജി ബാലകൃഷ്ണന്, എസ്എന്‍ഡിപി പാലപ്രശാഖാ പ്രസിഡന്റ് പി.ആര് ശശിധരന്, കെവിഎംഎസ് ഉപസഭാ പ്രസിഡന്റ് വി.സി സുരേഷ്കുമാര്‍, വിളക്കിത്തല നായര്‍ സമാജം പ്രതിനിധി ഓമന രാജേന്ദ്രന്, ഡികെപിഎസ് ജനറല്‍ സെക്രട്ടറി പി.സി രാജു, കെവിഎസ് യൂണിയന് പ്രതിനിധി എം. മുരളീധരന്, ദേവേന്ദ്രകുലവേജാളര് ജനറല്‍ സെക്രട്ടറി വി. രാജു, എകെസിഎച്ച്എംഎസ് ശാഖാ സെക്രട്ടറി അജയകുമാര്‍, ഗണകമഹാസഭ പ്രതിനിധി കെ.ജി ഷാജി, വിപിഎംഎസ് താലൂക്ക് വൈസ്പ്രസിഡന്റ് രാജേന്ദ്രന് ചിറ്റടി, കെവിഎസ് ഇടകുന്നം ശാഖാ ജോയിന്റ് സെക്രട്ടറി പ്രദീപ്, മഹിള ഐക്യവേദി താലൂക്ക്പ്രസിഡന്റ് എം.എന്‍ രാജമ്മ, എച്ച്വൈഎംഎ പാറത്തോട് പ്രസിഡന്റ് ടി.ജെ വിനോദ്, ആര്‍എസ്എസ് മണ്ഡലം കാര്യവാഹ് ശ്യം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: