പട്ടാമ്പി: കുലുക്കല്ലൂരില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ച പ്രഭാകരന്റെ വിട്ടില്‍ സാന്ത്വനയുമായി ബിജെപി സംസ്ഥാന ്രപസിഡണ്ട് വി.മുരളീധരനെത്തി. സദാചാര പോലീസ് ചമയുന്ന ഗുണ്ടകള്‍ മെനയുന്ന കെട്ടുകഥകള്‍ കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പോലും മാനസികമായി മുറിവേല്‍പ്പിക്കുന്നതാണ്.ആവശ്യമെങ്കില്‍ പ്രഭാകരന്റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നല്കാന് ബിജെപി തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുളയങ്കാവ് പരിസരത്ത് പകല്‍ സമയത്ത് ഡിവൈഎഫ്ഐയും രാത്രിയില്‍ എസ്ഡിപിഐ യും ആയ ചില സാമൂഹ്യവിരുദ്ധര്‍ സദാചാര ഗുണ്ടകളാകുന്നത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. പ്രഭാകരന്റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രഭാകരന്റെ ആശ്രിതര്‍ക്ക് സഹായം നല്‍കാനും സദാചാര ഗുണ്ടകളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും മുഖ്യമന്ത്രി ഇടപെടണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍, ജില്ലാ ജന.സെക്രട്ടറി പി.വേണുഗോപാലന്‍, സെക്രട്ടറി കെ.എം.ഹരിദാസ്, മണ്ഡലം പ്രസിഡണ്ട് എം.പി.മുരളീധരന്, ജന.സെക്രട്ടറി തങ്കമോഹനന്‍, യുവമോര്‍ച്ച ജില്ലാ വൈസ് ്രപസിഡണ്ട് ഗോപകുമാര്‍, പുഷ്പരാജന്‍, രാജന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: