തൃശൂര്‍: കാലംപോലും മറക്കാന്‍ ശ്രമിച്ച ഗാന്ധിഘാതകനായ ഗോഡ്സെയെ കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ച് മഹത്വവല്‍ക്കരിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി തോളൂര്‍ പഞ്ചായത്ത് ഹിന്ദുസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
വെറും മതഭ്രാന്തനായിരുന്ന ഗോഡ്സെയുടെ പേര് ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ എടുത്തുപയോഗിച്ചുകൊണ്ട് പുതുതലമുറക്ക് ഗോഡ്സെയുടെ ചരിത്രം അറിയുവാനുള്ള വ്യഗ്രതയിലേക്ക് എത്തിച്ചത് കപട ഗാന്ധിഭക്തന്മാരായ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളുമാണ്. ഘര്‍വാപസിയെക്കുറിച്ച് പറയുന്നവര്‍ കാലാകാലങ്ങളായി മതംമാറിയ ഹിന്ദുവിന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നില്ല.
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് പറഞ്ഞ് വിലപിക്കുന്നവര്‍ ടിപ്പുവിന്റെ പടയോട്ട സമയത്തും മലബാര്‍ മാപ്പിള ലഹളകാലത്തും നടന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കേരളത്തിന്റെ ഭരണം ഇന്ന് അറബി പണത്തിന്റെ ഹുങ്കില്‍ സംഘടിത മതന്യൂനപക്ഷങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്.
അതിന് ഏറ്റവും വലിയ തെളിവാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന്റെ കൊലപാതകം. ഇത്രയും ക്രൂരനായ ഒരു കുറ്റവാളിയെ എന്നും രക്ഷിച്ചത് മുസ്ലീം ലീഗും കോണ്‍ഗ്രസ്സുമാണ്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആര്.എസ്.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സുധാകരന് ഉദ്ഘാടന പ്രഭാഷണം നടത്തി. ആര്‍എസ്എസ് നഗര്‍ സംഘചാലക് പി.ആര്.ഉണ്ണി അനുഗ്രഹപ്രഭാഷണം നടത്തി.
പഞ്ചായത്തിലെ പ്രഗത്ഭ വ്യക്തികളെ യോഗത്തില്‍ ആദരിച്ചു. താലൂക്ക് പ്രസിഡണ്ട് ഗോവിന്ദന്‍കുട്ടി കോലഴി, താലൂക്ക് വൈസ് പ്രസിഡണ്ട് ഹരി മുള്ളൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പി.വി.അജയന് സ്വാഗതവും കെ.വി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: