വടക്കാഞ്ചേരി: പതിനായിരങ്ങള്‍ക്ക് കാഴച്ചയുടെ വസന്തമൊരുക്കുന്ന ഊത്രാളിപൂരംഇന്ന്. എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരിഎന്നി ദേശങ്ങള്‍ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഇന്ന് എങ്കക്കാട്, കുമരനെല്ലൂര്‍ ദേശങ്ങളാണ് ആദ്യം പൂരചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. എങ്കക്കാട് ക്ഷേത്രസന്നിധിയില്‍ 11.30 മുതല്‍ 1.45 വരെ പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് ശ്രീമൂലസ്ഥാനത്ത് പറയെടുപ്പ് നടക്കും.
കുമരനെല്ലൂര്‍ ദേശം 11.30ന് ഊത്രാളിക്കാവിലേക്കുള്ള ഏഴുന്നള്ളിപ്പ് ആരംഭിക്കും.. ഉച്ചയ്ക്ക് 1.45 മുതല്‍ 4 മണിവരെയാണ് പഞ്ചവാദ്യം. തുടര്‍ന്ന് വെടിക്കെട്ട്. മേളം, കുടമാറ്റം, വടക്കാഞ്ചേരി ദേശപൂരചടങ്ങുകള് 12 മുതലാണ് ആരംഭിക്കുക. കരുമരക്കാട് ശിവക്ഷേത്രസന്നിധിയില്‍ നടപ്പുര പഞ്ചവാദ്യത്തോടെയാണ് പുറപ്പാട്.
പരയ്ക്കാട് തങ്കപ്പന്, ചെര്‍പ്പുളശ്ശേരി ശിവന് നേതൃത്വം നല്‍കും. തുടര്‍ന്ന് രാജകീയ പ്രൗഢിയോടെ തോക്ക്ധാരികളായ രണ്ട് പോലീസുകാരുടെ അകമ്പടിയോടെ ഊത്രാളിക്കാവിലേയ്ക്ക് എഴുന്നള്ളിപ്പില്‍ 29 ഗജവീരന്മാര് അണിനിരക്കും.വൈകീട്ട് 4.15നാണ് വെടിക്കെട്ട്. ആദ്യം എങ്കക്കാടും പിന്നിട് കുമരനല്ലെുരും ഒടുവില്‍ വടക്കാഞ്ചേരി ദേശവും വെടിക്കെട്ടിന്റെ മായാജാലത്തിന് തിരി കൊളുത്തും.
ഇന്നലെ മുന്നു ദേശക്കാരുടെയും ചമയപ്രദര്‍ശനം ആയിരങ്ങളെ ആകര്‍ഷിച്ചു. കുമരനെല്ലൂര്‍ ദേശചമയപ്രദര്ശനം പൂരകമ്മിറ്റി ഓഫീസിലായിരുന്നു. എങ്കക്കാട് ദേശം വൈകീട്ട് 4 മുതല്‍ ഊത്രാളിക്കാവിന് മുന്‍വശത്തുള്ള തുളസി ഫര്‍ണീച്ചര്‍ ഹാളിലാണ് പ്രദര്‍ശനമൊരുക്കിയത്. മന്ത്രി സി.എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിയുടെ പ്രദര്‍ശനം കരുമരക്കാട് ശിവക്ഷേത്രപരിസരത്തായിരുന്നു. മുന്നു ദേശത്തിന്റെയും പന്തല്‍ ആകര്‍ഷകമായി കുമരനെല്ലൂര്‍,എങ്കക്കാട് വിഭാഗങ്ങള്‍ ക്ഷേത്ര സന്നിധിയിലും വടക്കാഞ്ചേരി പൂര കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. പുരത്തിനെത്തുന്നവരുടെ സുരക്ഷയുടെ ഭാഗമായി കുടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് സമയത്ത് റെയില്‍പാളത്തില്‍ ആളുകളെ നിര്‍ത്തില്ല. ഇതിനായി കുടുതല്‍ പോലീസിനെ നിയോഗിക്കുമെന്ന് എസ്ഐ വിശ്വനാഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: