ആലപ്പുഴ: സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ഓള് കേരള സെക്യൂരിറ്റി സര്‍വീസ് എംപ്ലോയീസ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിജീവനത്തിന് വേണ്ടി സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാലുലക്ഷത്തിലധികം ജീവനക്കാര്‍ കേരളത്തിലുണ്ട്. തുച്ഛമായ വേതനത്തിന് സുരക്ഷാ ജോലി നോക്കുന്ന ഇത്തരക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യൂണിയന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സ്വയം പ്രതിരോധത്തിന് ജീവനക്കാര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും യൂണിയന് മുന്നറിയിപ്പ് നല്കി. മധു, അജിത്കുമാര്‍, ജയനാഥന്‍, ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: