ചാലക്കുടി: ആറ്റപ്പാടം ശ്രീ വെളുത്തുപറമ്പില്‍ ഭദ്രകാളി-മുത്തപ്പന് ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സത്തിന് ഇന്ന് തുടക്കമാക്കും.ക്ഷേത്രം തന്ത്രി സത്യന് ശാന്തി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.രാവിലെ വിശേഷാല്‍ പൂജകള്‍,അഷ്ടദ്രവ്യ കലശാഭിഷേകം,വിവധ ദേശങ്ങളിലെക്ക് പറഎടുപ്പ്,പ്രസാദ ഊട്ട്,വൈകിട്ട് വിവധ ദേശങ്ങളില്‍ നിന്ന തണ്ടിക വരവ്,കുലവിതാന സമര്‍പ്പണം,വിശേഷാല്‍ ദീപാരാധന,ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കമ്മിറ്റിയംഗം ഒ.എസ്.സതീഷിന്റെ പ്രഭാഷണം,രാത്രി എട്ടിന് മാതൃസമിതിയുടെ കുംഭനിലാവ് കലാസന്ധ്യ.
രണ്ടാം ദിവസമായ തിങ്കളാഴ്ച രാത്രി എട്ടിന് പതി ഫോക്ക് അക്കാദമിയുടെ നേതൃത്വത്തില്‍ പ്രസീതയുടെ നാട്ടന്‍ പാട്ടുകള്‍,മൂന്നാം ദിവസമായ ചൊവ്വാഴ്ചയാണ് മഹോത്സവം.നിര്‍മ്മാല്യ ദര്‍ശനം,കലശപൂജ,കലശാഭിഷേകം,9.30 പഞ്ചാരിമേളം,ഉച്ചപൂജ.ഉച്ചത്തിരിഞ്ഞ് മൂന്നിന് കാഴ്ചശിവേലി,കൊരട്ടി രാമനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം,വൈകിട്ട് മുരിങ്ങൂല് ശ്രീ രാമേശ്വര ക്ഷേത്രത്തില്‍ നിന്ന് തെയ്യം,ശിങ്കാരിമേളം,പാക്കനാര്‍ മേളം എന്നിവയുടെ അകമ്പടിയോടെ താലം വരവ്,ദീപാരാധന,സമൂഹാരാധന,അന്നദാനം,രാത്രി 8.30ന് നാടകം ഗുരുവായൂര്‍ ബന്ധുരയുടെ നാടകം പാഴൂര്‍ പടിപ്പുര.രാത്രി 12.30ന് ദേവിയുടെ എഴുന്നുള്ളിപ്പ്,പന്തിരുനാഴി,ഗുരുതി എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രം ഭാരവാഹികളായ വി.കെ.സന്തോഷ്,വി.കെരാജന്‍,വി.സി.സിജൂ എന്നിവര്‍ അറിയിച്ചു.
തൃശൂര്‍: ഒല്ലൂക്കര തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷവും അലങ്കാര ഗോപുര സമര്‍പ്പണവും ഇന്നു മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്നു വൈകീട്ട് 6.45ന് വേലകൊട്ടി അറിയിക്കുന്നതോടെ ഭരണി ആഘോഷം ആരംഭിക്കും. ഇന്നു രാവിലെ ഒമ്പതിന് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് ബൈപാസിന് അഭിമുഖമായി പണികഴിപ്പിച്ച അലങ്കാര ഗോപുരം രാധ തമ്പുരാട്ടി ഭഗവതിക്ക് സമര്‍പ്പിക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്് കെ.രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭരണി ദിവസമായ 24ന് ക്ഷേത്രത്തിലെ ഗജരാജപത്മം രാജഗോപാലനെ പരിചരിക്കുന്നതിനും സംരക്ഷിക്കുന്നതിനും കഴിഞ്ഞ പത്തുവര്‍ഷമായി നിസ്വാര്‍ഥ സേവനം നല്കുന്ന ഡോ. ടി.എസ്.രാജീവനും, 17 വര്‍ഷമായി ഭരണിക്ക് പഞ്ചവാദ്യത്തിനും മേളത്തിനും താളവിസ്മയം തീര്‍ക്കുന്ന ചേലക്കര സൂര്യനെയും സുവര്‍ണമുദ്ര നല്കി ആദരിക്കും. പത്രസമ്മേളനത്തില്‍ കമ്മിറ്റി ഭാരവാഹികളായ പി.ശങ്കരന്‍കുട്ടിനായര്‍, സി.ഉണ്ണികൃഷ്ണന്, ബാലരാമന്, എം.നാരായണന് എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട്: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 24ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. 23ന് വൈകീട്ട് ക്ഷേത്രകമാനസമര്പ്പണം നടക്കും. ചടങ്ങിനു മേള കലാകാരന് കൊടകര ഉണ്ണിയെ ആദരിക്കും. തുടര്‍ന്ന് ആനചമയ പ്രദര്‍ശനം നടക്കും. ഭരണി ദിവസം രാവിലെ ദേവീമാഹാത്മ്യപാരായണവും മാനസജപലഹരിയും നടക്കും. തുടര്‍ന്ന് ശ്രീഭൂതബലിയും കിഴക്കൂട്ട് അനിയന് മാരാരുടെ പഞ്ചാരിമേളത്തോടുകൂടി ശീവേലി എഴുന്നള്ളിപ്പും നടക്കും.
ഉച്ചതിരിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിപ്പും പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയും അരങ്ങേറും. വൈകീട്ട് 21 സമുദായങ്ങളില്‍ നിന്നും വേലവരവും രാത്രി തായമ്പകയും നടക്കും. പുലര്‍ച്ചെ നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പില്‍ 16 ദേശങ്ങളില്‍ നിന്നായി 20 ഗജവീരന്മാര് അണിനിരക്കുമെന്നും ഭാരവാഹികളായ കെ.എന്‍.ബാബു, കെ.എം.വിജയരാഘവന്, എ.കെ.ശിവദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: