പാലക്കാട്: ദേശീയതയിലൂന്നിയ തൊഴില്‍ സംസ്കാരത്തിന്റെ സംഘശക്തി തെളിയിച്ച് തൊഴിലാളികള്‍ അണിനിരന്നപ്പോള്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ കാവിയണിഞ്ഞു.
ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ പതിനയ്യായിരത്തോളം തൊഴിലാളികളാണ് അണിനിരന്നത്. വിക്ടോറിയ കോളേജിനു മുമ്പില്‍ നിന്ന് ആരംഭിച്ച റാലി കോട്ടമൈതാനിയില്‍ അവസാനിക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയമെടുത്തു. തുടര്‍ന്ന് കോട്ടമൈതാനത്ത് നടന്ന പൊതു സമ്മേളനം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജന.സെക്രട്ടറി എം.പി. രാജീവന് ഉദ്്ഘാടനം ചെയ്തു.
തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചു വേണമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ യശസ് ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ ആശാവഹമായ മാറ്റമല്ല സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. തൊഴില്‍ നിയമ ഭേദഗതികള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണെന്ന് സംശയമുയര്‍ത്തുന്ന രീതിയിലുള്ളതാണ്.
സ്വാതന്ത്ര്യത്തിനുമുമ്പുള്ള തൊഴില്‍ നിയമങ്ങള്‍ മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷേ അത് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കണം. അതിന് തൊഴിലാളി സംഘടനാ നേതാക്കളെ കൂടി ഉള്‍പ്പെടുത്തി ത്രികക്ഷി ചര്‍ച്ച നടത്തി വേണം നിയമ ഭേദഗതി. 40 പേരില്‍ കുറവുള്ള തൊഴില്‍ശാലകളില്‍ ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമഭേഭഗതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ ബിഎംഎസിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്മാന് ഡോ.ബാലകൃഷ്ണപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.എംനാരായണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വിശങ്കരനാരായണന്, ദേശീയസമിതിയംഗം രവീന്ദ്രന്, ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ.മോഹന്‍ദാസ്, എം.പി.ചന്ദ്രശേഖരന്, എ.സി.കൃഷ്ണന്, സേതുമാധവന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് എസ്.രാജേന്ദ്രന് നന്ദിയും പറഞ്ഞു. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിന്നാംരഭിച്ച പ്രകടനത്തില്‍ പതിനയ്യായിരം പേര് പങ്കെടുത്തു.
ഇന്ന് ടൗണ്ഹാളില്് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് രാവിലെ 9.30 ന് പതാകയുയരും. 10 മണിക്ക് സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.സുന്ദരന്‍ വരവ്-ചെവവ് കണക്കും അവതരിപ്പിക്കും. 3ഭ30 ന് ഭാരവാഹി തിരഞ്ഞെടുപ്പ്. തുടരന്ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: