കരുനാഗപ്പള്ളി: ഹിന്ദുസമൂഹത്തെ വഴിതെറ്റിക്കാനുള്ള സംഘടിത ശക്തികളുടെ ഹിഡന്‍ അജണ്ടയെ ചെറുക്കാന്‍ ജീവിതം ക്ഷേത്രകേന്ദ്രീകൃതമാകണമെന്ന് മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.പി.ടി.രമ പറഞ്ഞു. ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രകൃതിയെയും സര്‍വചരാചരങ്ങളെയും മാതൃഭാവത്തില്‍ കണ്ടിരുന്ന സംസ്കാരമാണ് നമ്മുടേത്. എന്നാല്‍ ആ ഭാവത്തില്‍ നിന്നും മാറി ചിന്തിച്ചതാണ് ഇന്ന് കാണുന്ന ദുരവസ്ഥക്ക് കാരണം. അതിനെ പുരോഗമനം എന്നു പറഞ്ഞ് മഹത്വവല്‍ക്കരിച്ചു. ധര്‍മ്മത്തില്‍ നിന്നുംമാറി അധര്‍മ്മത്തിന്റെ പാത പിന്തുടരുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ തലമുറകള്‍ വളര്‍ന്നുവരുന്നു. ജന്മം നല്കിയ അച്ഛനമ്മമാരെ വരെ നടതള്ളുന്ന കാലമായി മാറി. ഇതരമതസ്ഥരായ അവര്‍ സംഘടിതരാണ്. അവരുടെ ആചാരങ്ങള്‍ കുട്ടിക്കാലം മുതല്‍തന്നെ പഠിക്കാനുള്ള സംവിധാനം അവര്‍ക്കുണ്ട്.
കുട്ടിക്കാലം മുതല്‍ തന്നെ കള്ളം പറയാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസരീതിയാണ് നമ്മള്‍ക്കുള്ളത്. ടിവി പോലും സമൂഹത്തെ വഴിപിഴപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതിനെല്ലാം പരിഹാരമായി ക്ഷേത്രകേന്ദ്രീകൃതമായ ജീവിതരീതി നാം പിന്തുടരണം. സ്ത്രീയെ അമ്മയാക്കി സദാചാരം പുനസ്ഥാപിച്ച ഹനുമാന്റെ പാഠം നാം ഉള്‍ക്കൊള്ളണം എങ്കിലെ സമൂഹം നന്നാകൂവെന്ന് ടീച്ചര്‍ പറഞ്ഞു.
കുട്ടികള്‍ വഴിതെറ്റുന്നത് അവരില്‍ ആദ്ധ്യാത്മികത കുറയുന്നതുമൂലമാണെന്ന് അമൃതാനന്ദമയീ മഠത്തിലെ സ്വാമി ദേവാമൃതചൈതന്യ പറഞ്ഞു. ഉത്സവങ്ങളില്‍ ആര്‍ഭാടം കുറച്ച് മിതത്വം പാലിക്കണമെന്നും ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും സ്വഭാവശുദ്ധിയുമുള്ള യുവതലമുറകള്‍ വളര്‍ന്നുവരുവാന്‍ മതപാഠശാലകള്‍ സജീവമാക്കണമെന്നും അത് അച്ഛനമ്മമാര്‍ ശ്രദ്ധിക്കണമെന്നും ഒരു പരിധി വരെ ഇന്നുകാണുന്ന ദുരവസ്ഥക്ക് കൂടി പരിഹാരം കാണാന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു.
ഉപദേശകസമിതി പ്രസിഡന്റ് ജെ.ശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ടിഡിബി ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന് നിര്‍വഹിച്ചു. യോഗത്തില്‍ ബി.കേശവദേവ്, വി.വി.എസ്. മേനോന്, സുരേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജി. ചന്ദ്രബാബു സ്വാഗതവും വൈസ്പ്രസിഡന്റ് ബി. ജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: