കുന്നത്തൂര്‍: ഹിന്ദുഐക്യവേദി കുന്നത്തൂര്‍ പഞ്ചായത്ത് കണ്വന്ഷന് ഇന്ന് നെടിയവിളയില്‍ പടിഞ്ഞാറ് സത്യാനന്ദ സരസ്വതിനഗറില് (എന്‍എസ്എസ് ഓഡിറ്റോറിയം) ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധിസമ്മേളനവും വൈകിട്ട് അഞ്ചിന് പൊതുസമ്മേളനവും നടക്കും.
പഞ്ചായത്തു സമിതി കണ്‍വീനര്‍ പി.കെ. ധര്മ്മരാജന്പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന് ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി പി.എസ്. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡംഗം എസ്.വിജയന്, എന്‍എസ്എസ് യൂണിയന് പഞ്ചായത്ത് കമ്മിറ്റിയംഗം അഡ്വ.ടി. കലേശന്, കെപിഎംഎസ് യൂണിയന്‍സെക്രട്ടറി കെ.ആര്. മധുസൂദനന്, സാംബവ മഹാസഭ ജില്ലാസെക്രട്ടറി വടമണ്‍ വിനോജി, അഖില കേരളവിശ്വകര്‍മ്മ മഹാസഭ യൂണിയന് ജോയിന്റ് സെക്രട്ടറി കെ.എന്‍.പുഷ്പാംഗദന്, കേരള സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ. ഉദയന്‍, ഹിന്ദുഐക്യവേദി ജില്ലാസംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാസെക്രട്ടറി ടി. രാജന്, താലൂക്ക് പ്രസിഡന്റ് ജെ. ജയകുമാര്‍, വൈസ്പ്രസിഡന്റുമാരായ കെ. കരുണാകരന്‍നായര്‍, ഡി.എസ്. കുറുപ്പ്, സെക്രട്ടറി മുതുപിലാക്കാട് രവി, ജോയിന്റ് സെക്രട്ടറി ആര്. രാജീവ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.
രവിവര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ശ്രദ്ധേയനായ ചിത്രകാരന് കെ.ഗാനകൃഷ്ണപിള്ളയെ ചടങ്ങില്‍ അനുമോദിക്കും. അഡ്വ. ശ്രീകുമാര്‍ സ്വാഗതവും മഹിളാ ഐക്യവേദി പഞ്ചായത്ത് കണ്‍വീനര്‍ ഇന്ദിര നന്ദിയും പറയും. താലൂക്കിലെ ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കണ്വെന്ഷന് ചര്‍ച്ച ചെയ്യുമെന്ന് പഞ്ചായത്തു സമിതി കണ്‍വീനര്‍ പി.കെ. ധര്മ്മരാജന്പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: