കരുനാഗപ്പള്ളി: അനധികൃതമായി മണല്‍ വാരിയ സിപിഎം പാവുമ്പ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന് അറസ്റ്റില്‍. പാവുമ്പ ചുരുളിയില്‍ പള്ളിയ്ക്കലാറില് നിന്നും മണല്‍ വാരുന്നതിനിടയിലാണ് കരുനാഗപ്പള്ളി പോലീസ് രാജേന്ദ്രനേയും സഹായിയായ ഒരു ബംഗാളിയേയും അറസ്റ്റ് ചെയ്തത്.
വിവരമറിഞ്ഞ ഉടന്‍തന്നെ സംഭവം തേച്ചുമായിച്ചു കളയാനുള്ള ശ്രമം ആരംഭിച്ചു. സമ്മര്‍ദ്ദം കാരണം സെക്രട്ടറിക്കെതിരെ കാര്യമായ വകുപ്പുകളില്ലാതെ പെറ്റിക്കേസില്‍ ഒതുക്കാനാണ് പോലീസ് ശ്രമമെന്നറിയുന്നു. മണല്‍ വാരിയ വള്ളവും ഉപകരണങ്ങളും സഹിതമാണ് കരുനാഗപ്പള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ കാലങ്ങളായി രാജേന്ദ്രനും സംഘവും പള്ളിക്കലാറില്‍ നിന്നും മണലും ചെളിയും മോഷ്ടിച്ചുവരികയാണ്. അന്വേഷണത്തിന് വരുന്നതിന് മുമ്പേ വിവരങ്ങള്‍ കിട്ടുന്നതിനാല്‍ ഇവര്‍ പിടിക്കപ്പെടാറില്ല. പള്ളിക്കലാറ്റില്‍ നിന്നുള്ള മണല്‍ഖനനം നിരോധിച്ചിരിക്കുകയാണ്.
പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നതിനാല്‍ മണല്‍ഖനനവും വയല്‍ നികത്തുന്നതിനും കായല്‍ സംരക്ഷണവും ഒക്കെ പറഞ്ഞ് ഡിവൈഎഫ്ഐയും മറ്റ് ഇടതുപക്ഷ സംഘടനകളും സമരവും കൊടികുത്തലും ഒക്കെ നടത്തി വരുമ്പോള്‍ അവരുടെ തന്നെ സെക്രട്ടറി അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. ഇത് പല പാര്‍ട്ടി കമ്മിറ്റികളിലും വാക്കേറ്റത്തിനും കാരണമായിട്ടുണ്ട്.
കുറച്ചുനാളുകളായി പാവുമ്പയില്‍ പാര്‍ട്ടിയില്‍ നടന്നുവന്ന ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് ഇത്. പാവുമ്പയില്‍ ആര്‍എസ്എസ് മണ്ഡല്കാര്യവാഹിനെ അനാവശ്യമായാണ് അക്രമിച്ചതെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുള്ളവരുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും മണല്‍ മാഫിയകളുടെ സംരക്ഷകരായിട്ടുള്ള നേതാക്കന്മാര് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈ അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: