കൊട്ടാരക്കര: ഉന്നത വിദ്യാഭ്യാസരംഗത്ത് അന്തര്‍ദേശീയ കേന്ദ്രമായി കേരളം മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊട്ടാരക്കര സെന്റ്ഗ്രിഗോറിയോസ് കോളേജിലെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തന്‍ ആശയങ്ങളെ സ്വീകരിക്കുന്നതില്‍ അടഞ്ഞ മനസുമായി മടിച്ചുനിന്നിട്ടു കാര്യമില്ല. രാജ്യത്ത് സ്വയംഭരണാവകാശമുള്ള 502 കോളേജുകളുണ്ടായിരുന്നതില് ഒന്നുപോലും കേരളത്തിലുണ്ടായിരുന്നില്ല. ആദ്യഘട്ടമെന്ന നിലക്കാണ് ഒമ്പത് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയത്. കൂടുതല്‍ കോളേജുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്ത് നാം നേടിയ നേട്ടങ്ങളെല്ലാം പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രമായി ഒതുങ്ങുകയാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവാരം കുറവാണെന്ന പരാതി മാറി മികവിന്റെ കേന്ദ്രങ്ങളായി ഗവ.സ്കൂളുകള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്ത് അവസരങ്ങളും പുതിയ കോഴ്സുകളും കുറവാണ്. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്കു മാറ്റമുണ്ടാകാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഡിഗ്രിയും സര്‍ക്കാര്‍ ജോലിയും അല്ലെങ്കില്‍ ഒരു വിസയും എന്ന പഴയ ലക്ഷ്യം മാറി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ പുത്തന്‍ സംരംഭം എന്ന പുതുതലമുറയുടെ ലക്ഷ്യത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.ജി.കോളേജ് മാനേജര്‍ മാത്യൂസ് മാര്തേവോദോസ് അധ്യക്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത്, ജില്ലാപഞ്ചായത്തംഗം പാത്തല രാഘവന്, സോളമന് റമ്പാന്, കോളേജ് ലോക്കല്‍ മാനേജര്‍ ഫാ.ഡി.ജോര്‍ജ്കുട്ടി, വാര്‍ഡ് മെമ്പര്‍ വി.ഫിലിപ്, കെ.ജെ.ചെറിയാന്, അലക്സാണ്ടര്‍ ജേക്കബ് വാളകം, പ്രൊഫ.പി.കെ.വര്‍ഗീസ്, കോളേജ് യൂണിയന് ചെയര്മാന് ലിബിന്.കെ.സാബു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.കെ.ജോസ്കുട്ടി സ്വാഗതവും സക്കറിയ റമ്പാന് നന്ദിയും പറഞ്ഞു. മികച്ച എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രൊഫ.ജേക്കബ് വര്‍ഗീസ് വടക്കടം, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ.കെ.ഷാജി, സെനറ്റംഗം ഗീവര്‍ഗീസ് നൈനാന് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: