അമയന്നൂര്‍: അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലയാളം ടെക്സ്റ്റൈല്‍സിലെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിടണമെന്ന് ബിഎംഎസ് യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്കിയ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യൂണിയന് ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികള്‍ക്കുള്ള ശമ്പളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ മേഖലാ സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി ഷാപോള് കുര്യന്, പ്രദീപ്, അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: