ആലപ്പുഴ: ജനനേതാവ് വിഎസിനെതിരെ സുധാകരന്റെ ഉറഞ്ഞു തുള്ളല്‍ എന്തിനുവേണ്ടി എന്ന തലക്കെട്ടില്‍ ജി. സുധാകരനെതിരെ ലഘുലേഖ പ്രചരിക്കുന്നു. സംസ്ഥാന സമ്മേളനം നടക്കുന്ന കളര്‍കോട്ടെ ഓഡിറ്റോറിയത്തിലും പരിസരപ്രദേശങ്ങളിലുമാണ് ലഘുലേഖ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മലപ്പുറം സമ്മേളനത്തിലും അതിന് മുമ്പുള്ള ജില്ലാസമ്മേളനത്തിലും പിണറായിയും ഐസക്കും ബേബിയും സുധാകരന് സാമ്രാജ്യത്വ ചാരന്മാരായിരുന്നു.
നയവ്യതിനായത്തിനെതിരെ എന്ന പേരില്‍ വിഎസിന് വേണ്ടി പടനയിക്കുകയായിരുന്നു സുധാകരനെന്ന് ലഘുലേഖയില്‍ പരിഹസിക്കുന്നു. മലപ്പുറം സമ്മേളനം കഴിഞ്ഞ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധാകരന് മന്ത്രിയാകണം. അതിനാദ്യം വിഎസിനെ തള്ളിപ്പറഞ്ഞു. എംഎല്‍എയായി. കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ തോല്‍പ്പിച്ച് നായനാര്‍ സെക്രട്ടറിയായി. അന്ന് വിഎസിന് ഒപ്പംനിന്ന സുധാകരന് ശക്തി ഓഡിറ്റോറിയത്തില്‍ വിഎസിനൊപ്പം നിന്ന് ആലപ്പുഴയിലെ നേതാക്കളെ വെട്ടിനിരത്തി. വി. കേശവനെ സെക്രട്ടിയാക്കി. കേശവനുമായി പിണങ്ങി ഡിസി ഓഫീസില്‍ കയറാതെയായി.
ഹരിപ്പാട് വച്ച് കേശവനെ വെട്ടി സ്വയം സെക്രട്ടറിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുജാതയക്കം വെട്ടിപുറത്താക്കി. അന്ന് പിണറായി സുധാകരനെ പുറത്താക്കി. വീണ്ടും ദേവകുമാറിന്റെ വീട്ടില്‍ വിഎസുമായി ഊണ് കഴിച്ച് കൈകൊടുത്തു. മറ്റൊരു സമ്മേളനത്തില്‍ വിഎസ് നയിച്ച വെട്ടിനിരത്തല്‍ സമ്മേളനത്തിന്റെ ആലപ്പുഴയിലെ നായകന് സുധാകരനായിരുന്നു. അന്ന് വിഎസ് കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായിരുന്നു. പിന്നീട് എപ്പോഴൊക്കെയാണ് സുധാകരന് വിഎസ് അനഭിമിതനായത്. ഇത്തവണ എതിര്‍ക്കാന്‍ വിഎസോ ഐസക്കോ മറ്റൊരു പക്ഷമോ ഇല്ലായിരുന്നു. ഒടുവില്‍ യുദ്ധം സ്വന്തം നിഴലിനോടുതന്നെയായി. കൂടെ കൊരുക്കാന്‍ സജി ചെറിയാനും നാസറും. ഈ മാടമ്പിയില്നിന്ന് ആലപ്പുഴയിലെ പാര്‍ട്ടിയെ വിമോചിപ്പിച്ചില്ലെങ്കില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ മരണമണി മുഴക്കും.
നട്ടെല്ലുള്ളവര്‍ക്ക് അടിമത്വം സഹിക്കാനാവില്ല. സ്വയം സംരക്ഷിക്കാന്‍ ഏതൊരു അഴിമതിക്കാരനെയും കൂട്ടുപിടിക്കുന്ന ഈ ‘അഴിമതിവിരുദ്ധന്റെ’ കപടമുഖം സ്വന്തം കവിതകള്‍പോലെ ചപലവും വികൃതവുമാണ്. ആലപ്പുഴയിലെ പാരമ്പര്യമുള്ള പാര്‍ട്ടിയെ സുധാകര തിരുവാതിരയ്ക്ക് കൊടുക്കരുത്. പാര്‍ട്ടി നേതൃത്വത്തിന്റെ മൗനം ജില്ലയിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്നത് മറക്കരുതെന്നും ലഘുലേഖയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: