മാവേലിക്കര: ഡോക്ടര്‍മാരുടെ സമരം രോഗികള്‍ക്ക് എതിരാണെന്ന പ്രചരണത്തിലൂടെ ഡിഎംഒ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെജിഎംഒഎ സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഡിഎംഒയോട് ഡോക്ടര്‍മാര്‍ക്ക് വ്യക്തിപരമായി എതിര്‍പ്പില്ല. നിലപാടുകളോടും നയങ്ങളോടുമാണ് അഭിപ്രായവ്യത്യാസം. ജില്ലാധികാരിയെന്നുള്ള നിലയ്ക്ക് നടത്തുന്ന ഒരു പരിശോധനങ്ങള്‍ക്കും കെജിഎംഒഎ എതിരല്ല. അഴിമതിക്കാരെ സമൂഹത്തില്‍ തുറന്നു കാട്ടണമെന്നു തന്നെയാണ് കെജിഎംഒഎയുടെ ആവശ്യം. അഴിമതിക്കാരായ ഡോക്ടര്‍മാരെ സംഘടന സംരക്ഷിക്കില്ല. ഈ വിഷയത്തില്‍ രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്ഷോഭ പരിപാടികളും നാളിതുവരെ കെജിഎംഒഎ നടത്തിയിട്ടില്ല.
ജില്ലയിലെ തന്നെ ജനങ്ങള്‍ക്ക് ഏറെ ആക്ഷേപമുണ്ടായിരുന്ന ഒരു ഡോക്ടറെ സംഘടന നേരിട്ട് ഇടപെട്ടാണ് നടപടികളുടെ ഭാഗമായി അന്യജില്ലയിലേക്ക് സ്ഥലം മാറ്റിയത്. പൊതുജനങ്ങള്‍ക്ക് അഭിപ്രായമില്ലാത്ത ജില്ലയിലെ ചില ഡോക്ടര്‍മാരുടെ പേര് സംഘടന തന്നെ ജില്ലാ ഭരണാധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കെതിരെയുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ.സാബുസുഗതന്‍, ഡോ.അനില്‍ ദത്ത്, ഡോ. ഹരിപ്രസാദ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: