കൊട്ടാരക്കര: കുടിവെളളവും ആംബുലന്‍സും ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ താലുക്കാശുപത്രിയില്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലെക്ക് ബഹുജന മാര്‍ച്ച്. രോഗികളുടെ ദുരിതത്തെപ്പറ്റിയുള്ള ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്നാണ് മണ്ഡലം ടീം യോഗംകൂടി സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്.
25ന് രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മ്മാണത്തിലുള്‍പ്പെടെ നടക്കുന്ന അഴിമതികളെപ്പറ്റി വിജിലന്‍സ് അന്വേഷിക്കുക, ആംബുലന്‍സ് സര്തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കൊട്ടാരക്കരയില്‍ കൂടിയ ടീംമീറ്റിംഗില്‍ ജില്ലാ ഉപാധ്യക്ഷന്മാരായ ദിനേഷ്, കണ്ണാട്ട് രാജു, മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്, അണ്ടൂര്‍ രാധാകൃഷ്ണന്, മഠത്തില്‍ ശശി എന്നിവര്‍ പങ്കെടുത്തു.
ദിവസവും ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്രയമാവേണ്ട താലുക്കാശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞു.
രൂക്ഷമായ ജലക്ഷാമംമൂലം വാര്‍ഡുകളിലെ കക്കൂസുകളിലും കുളിമുറികളിലും മാത്രമല്ല പ്രാഥമികാവശ്യം നിര്‍വഹിക്കാനാവശ്യമായ അത്യാവശ്യ വെള്ളം പോലുമില്ല. മൂക്കുപൊത്താതെ വാര്‍ഡുകളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഴിയാനാകാത്ത അവസ്ഥയാണ്. ആശുപത്രിയുടെ അടിസ്ഥാനവികസനകാര്യത്തിലും ഒരു കുഴല്കിണറെങ്കിലും കുത്താന്‍ താല്പര്യമില്ലങ്കിലും കെട്ടിടനിര്‍മ്മാണ ത്തില്‍ എല്ലാവര്ക്കും വലിയ താല്പര്യമാണ്.
എന്‍എച്ച്, എംസി റോഡും കടന്നുപോകുന്ന സ്ഥലം കൂടിയായതിനാല്‍ റോഡപകടങ്ങള്‍ കൂടുതലാണ്. ഇതില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ട്രോമാകെയര്‍ യൂണിറ്റ് എന്നത് വര്‍ഷങ്ങളായി പറയുന്നതല്ലാതെ ഇനിയും സാധ്യമായിട്ടില്ല. ജില്ലാ ആശുപത്രിയില്‍ നിന്നും എത്തിയ ആംബുലന്‍സ് ഷെഡില്‍ കയറ്റിയ ചരിത്രമാണ് ഇവിടുത്തേത്.
ഇപ്പോഴും ആശുപത്രി വളപ്പില്‍ വിശ്രമിക്കുന്ന ആംബുലന്‍സിന്റെ യഥാര്‍ത്ഥ തകരാര്‍ എന്താണന്ന് ആര്‍ക്കും അറിയില്ല. കുത്തഴിഞ്ഞ ഭരണസംവിധാനമാണ് ഇവിടുത്തേത്. ആശുപത്രി വികസന സമിതി പേരിനുണ്ടെങ്കിലും രേഗികളുടെ ക്ഷേമത്തിലല്ല അവര്‍ക്ക് താല്പര്യം. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: