കുന്നത്തൂര്‍: റാംഡാര് പട്ടികയില്‍ ഇടംനേടിയ ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണത്തിന് പൊതുജനങ്ങള്‍ക്കും വളരെ നല്ല പങ്ക് വഹിക്കാനുണ്ടെന്ന് ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന്.
സ്വച്ഛ്ഭാരത്, ശുചിത്വമിഷന് എന്നീ പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടാകസംരക്ഷണത്തിന് ആദ്യം വേണ്ടത് മാലിന്യം തള്ളുന്നത് തടയുന്നത് പോലെയുള്ള പ്രാഥമികപദ്ധതികളാണ്. അതിന് പൊതുജനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും.
സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ തടാകസംരക്ഷണത്തിന് വളരെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളക്ടറുടെ ആദ്യ തടാകസന്ദര്ശനമായിരുന്നു ഇന്നലത്തേത്. ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ഫില്‍ട്ടര്‍ ഹൗസ്, പ്രധാന പാതയോരം, ടൗണ്‍ എന്നിവിടങ്ങളില്‍ എന്‍എസ്എസ്, എന്‍സിസി അംഗങ്ങള്‍ ശുചീകരിച്ചു. ക്യാമ്പ് ഉദ്ഘാടന ചടങ്ങിന് പ്രൊഫ.മാധവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഹരിക്കുട്ടന് ഉണ്ണിത്താന് സ്വാഗതവും ആര്‍ഡിഒ സജീവ് മുഖ്യപ്രഭാഷണവും നടത്തി.
ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷ്ണപിള്ള, പിടിഎ വൈസ്പ്രസിഡന്റ് കെ.ശിവശങ്കരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് എസ്ഇഡിഒ, എസ്ബിടി, പൊതുജനാരോഗ്യവകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: