കൊല്ലം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പാചക തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വേതനവര്‍ധനവ് വര്‍ഷം ഒന്നായിട്ടും നടപ്പിലാക്കിയില്ലെന്ന് പരാതി. മന്ത്രി കെ.എം.മാണിയാണ് കഴിഞ്ഞ ബജറ്റില്‍ 100 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നത്.
പുതിയ ബജറ്റ് അടുത്ത മാസം അവതരിപ്പിക്കാനിരിക്കെ, വേതന വര്‍ധനവില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരുവിഭാഗം പാചക തൊഴിലാളികള്‍ ഇന്ന് നിരാശയിലാണ്. മാതൃവാത്സല്യത്തോടെയും അര്‍പ്പണ മനോഭാവത്തോടെയും ആത്മാര്‍ഥതയോടെയും പാചക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ വിഭാഗത്തിന്റെ ജീവിതം ഇന്ന് നരക തുല്യമായ അവസ്ഥയിലാണ്. പെന്‍ഷനോ, ജോലിസ്ഥിരതയോ സ്കൂള്‍ അവധിക്കാല വേതനമോ ഇതുവരെയും പാചക തൊഴിലാളികള്‍ക്ക് ബാധകമാക്കിയിട്ടില്ല.
നൂറു കുട്ടികള്‍ക്ക് മുകളിലുള്ള സ്കൂളുകളില്‍ പാചകത്തിന് ഹെല്‍പ്പറെ കൂടി നിയമിക്കണമെന്നുള്ള ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇത് നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സ്കൂള്‍ ശുചീകരണ- പാചക തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഹബീബ്സേട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: