കൊച്ചി: മറൈന്‍ഡ്രൈവില്‍ ജിസിഡിഎ കോംപ്ലക്സ് ഭാഗത്ത് നിന്ന് പെന്റാ മേനക ഷോപ്പിംഗ് കോംപ്ലസിന്റെ സമീപത്തേക്ക് നിര്‍മ്മിക്കുന്ന സ്കൈ വാക്ക് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും. കോട്ടേക്കനാല് ജംഗ്ഷനില്‍ പേരണ്ടൂര്‍ കനാലിന് സമീപം പുതിയ റോഡിന്റെ നിര്‍മ്മാണവും പ്രരംഭഘട്ടത്തിലാണെന്നും. സൗത്ത് റയില്‍വെ സ്റ്റേഷന്റെ ഈസ്റ്റണ്‍ എന്‍ട്രി കവാടം 13.5 ലക്ഷം രൂപ ചെലവാക്കി ടൈലിട്ട് മോടി പിടിപ്പിച്ചിട്ടുണ്ടെന്നും
.ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ . ജി.സി.ഡി.എ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്തിരുന്ന പല പദ്ധതികള്‍ക്കും തുടക്കമിടാനും നിര്‍മ്മാണത്തിലായിരുന്ന പലതും പൂര്‍ത്തിയാക്കുവാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.ബജറ്റവതരണയോഗത്തില് മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഹൈബി ഈഡന്, ഡോമനിക് പ്രസന്റേഷന്, ബെന്നി ബഹനാന്, ജോസ് തെറ്റയില്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ഭരണസമതിയംഗം അക്ബര്‍ ബാദുഷ, സെക്രട്ടറി ആര്.ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.
കലൂര്‍ മാര്‍ക്കറ്റിലേക്ക് ഗതാഗത സൗകര്യം വര്‍ധിക്കുന്നതോടെ പ്രവര്‍ത്തനം മന്ദീഭവിച്ച അവസ്ഥയിലായിരുന്ന മാര്‍ക്കറ്റ് സമുച്ചയം നവീകരിക്കുന്നതിനായുളള രൂപരേഖ തയാറാക്കി വരുന്നു. നവീന രീതിയിലുളള ഖരമാലിന്യ സംസ്കരണ പ്ലാന്റും മാര്‍ക്കറ്റ് കോംപ്ലസ്കിന്റെ ഭാഗമായിരിക്കും. കലൂരില്‍ പി.ഡബ്ല്യൂ.ഡി റോഡിന് അരികിലായുളള സ്വകാര്യമാര്ക്കറ്റ് നിര്‍ത്തലാക്കി കച്ചവടക്കാരെ അതോറിറ്റിയുടെ മാര്‍ക്കറ്റിലേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. ജിസിഡിഎയുടെ മാര്‍ക്കറ്റ് പുനരുദ്ധരിച്ച് ഈ വര്‍ഷം തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
ചങ്ങമ്പുഴ പാര്‍ക്കിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഇതോടൊപ്പം ബക്കര്‍ ഫൗണ്ടേഷനായി ആലുവയില്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സഹോദരന് അയ്യപ്പന് റോഡിന് സമാന്തരമായുളള ചിലവന്നൂര്‍ ബണ്ട് റോഡിന്റെ പണി ശാസ്ത്രിനഗര്‍ മുതല്‍ കെ.പി.വളേളാന്‍ റോഡ് വരെയുളളത് അടുത്ത ഒരു മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കും.കലൂര്‍ കടവന്ത്ര റോഡ് ടെണ്ടര്‍ ചെയ്ത് പത്ത് ദിവസങ്ങള്‍ക്കുളളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കും.
കടവന്ത്ര ജംഗ്ഷന് മുതല്‍ കതൃക്കടവ് പാലം ഇറക്കം വരെയുളള പണികള്‍ 2015 മാര്‍ച്ച് അവസാനം തീരും. സ്ഥാഫ് ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കും. പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.ഡോ.അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ റീടര്ഫിംഗ് ഉള്‍പ്പെടെയുളള ഏകദേശം 4 കോടി രൂപ ചെലവ് വരുന്ന പുനരുദ്ധാരണ ജോലികള്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടന്നു വരുന്നു. അതോറിറ്റി ഓഫീസിന്റെ ആധുനികവത്കരണം തുടരുന്നതിന്റെ ഭാഗമായി ഒന്നാംനിലയുടെ നവീകരണ പ്രവൃത്തികള്‍ 49 ലക്ഷം രൂപ മുടക്കി ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അതോറിറ്റി ഓഫീസ് കോമ്പൗണ്ടില്‍ കാന്റീന് ബില്‍ഡിംഗ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ പണികള്‍ പുരോഗമിച്ച് വരുന്നു.
ഹൈക്കോടതിക്ക് സമീപമുളള അതോറിറ്റി വക 22 സെന്റ് സ്ഥലത്ത് നിലവിലുളള ബങ്കുകള്‍ മാറ്റി ആധുനിക രീതിയിലുളള പുതിയ ബങ്കുകള്‍ നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. കോട്ടുവളളി പഞ്ചാത്തില്‍ കമ്മ്യൂണിറ്റി ഹാളും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിക്കുന്ന പ്രവൃത്തി അടുത്ത മാസം ആരംഭിക്കും. അങ്കമാലിയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുളള പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കുന്നതിനുളള സ്ഥലനിര്‍ണ്ണയം പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
ഹീലിയം ബലൂണ്‍ പദ്ധതിയുടെ നടത്തിപ്പിനായി ടി.വി.എല്‍ഡ്രില്‍ എന്ന ന്യൂഡല്‍ഹി സ്ഥാപനത്തെ ഏല്പച്ചിട്ടുളളതും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതുമാണ്. റിംഗ് റോഡ് പദ്ധതി നടപ്പിലാക്കുന്നതിനുളള ഭാരിച്ച സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കും എന്നതിനെപ്പറ്റി ജി.സി.ഡി.എ പഠിച്ചുകൊണ്ടിരിക്കുകയാണ്.
രാജേന്ദ്രമൈതാനത്ത് പണി പൂര്‍ത്തീകരിച്ച ലേസര്‍ ഷോ മഴവില്ലഴക് വിജയകരമായി നൂറാം ദിവസത്തിലേക്കു കടക്കുകയാണ്. കടവന്ത്ര മാര്‍ക്കറ്റിന് സമീപം തേവര പേരണ്ടൂര്‍ കനാലിന് കുറുകെ ഒരു കോടി രൂപ എംഎല്‍എ ഫണ്ടും 70 ലക്ഷം രൂപ അതോറിറ്റി ഫണ്ടും ഉപയോഗിച്ച് പാലം പണി പൂര്‍ത്തിയാക്കിയതോടെ നഗരത്തിന്റെ കിഴക്ക് ഭാഗത്തുളളവര്‍ക്ക് സൗത്ത് റയില്‍വെ സ്റ്റേഷനിലേക്കുളള യാത്ര ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ സാധിച്ചതായും വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: