മരട്: മരട് കണ്ണാടിക്കാടില്‍ അവശേഷിക്കുന്ന കണ്ടല്‍ കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നു. രാത്രി സമയങ്ങളില്‍ വലിയ ജെസിബി ഉപയോഗിച്ച് പറിക്കുന്ന മരങ്ങള്‍, പകല്‍ സമയങ്ങളില്‍ തീയിട്ട് നശിപ്പിക്കുകയാണ്. ഇന്നലെ കണ്ടല്‍ വനത്തില്‍ നിന്നും റോഡിലേക്ക് പടര്‍ന്ന തീ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കെടുത്തിയത്.
കൊച്ചി തീരത്തിലെ മത്സ്യ പ്രജനനം നടക്കുന്ന ഹെക്ടര്‍ കണക്കിന് കണ്ടല്‍ വനം നശിപ്പിക്കുന്നത് മൂലം മത്സ്യ മേഖലക്ക് വലിയ പ്രതിസന്ധി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കണ്ടല്‍ കാടുകള്‍ നില്ക്കുന്ന പ്രദേശങ്ങള്‍ നിലവിലുള്ള നിയമം അനുസരിച്ച് മണ്ണ് അടിച്ച് നികത്താന്‍ കഴിയില്ല. കണ്ടല്‍ കാടുകള്‍ വെട്ടി മാറ്റി, ആ പ്രദേശങ്ങള്‍ നികത്തി വലിയ വിലക്ക് ഭൂമി കച്ചവടം നടത്തുന്നവര്‍ ആണ് ഇതിന് പുറകില്‍ എന്ന് നാട്ടുകാര്‍ പറയുന്നു.
ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ പരാതികള്‍ കൊടുത്തിട്ടും യാതൊരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. കൊച്ചിയുടെ ശ്വാസകോശങ്ങളായ, സുനാമിയെ പോലും തടുക്കാന്‍ ശേഷിയുള്ള, വെള്ളം ശുദ്ധീകരിക്കാന്‍ കഴിവുള്ള, നൂറുകണക്കിന് പക്ഷികള്‍ക്ക് ആവാസ കേ്രന്ദമായ ഈ കണ്ടല്‍ വനം കൂടി ഇല്ലാതായാല്‍ കൊച്ചി നഗരത്തിന് വലിയ പ്രതിസന്ധി ഉണ്ടാകും. —
പ്രതികരിക്കാൻ ഇവിടെ എഴുതുക: