കൊച്ചി: കേരളത്തിന്റെ ബജറ്റ് വിറ്റ് കേരള ജനതയേയും പൊതുഖജനാവും കൊള്ളയടിക്കുന്ന കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേരള ജനത പൊതുപ്രവര്‍ത്തകര്‍ക്ക് മാന്യത കൊടുക്കുന്നതുകൊണ്ടാണ് മാണിയെ മാണിസാര്‍ എന്നുവിളിക്കുന്നത്. അല്ലാതെ അധ്യാപകനായതുകൊണ്ടല്ല. കേരള ജനതയെ ഒറ്റുകൊടുത്തുകൊണ്ട് കെ.എം. മാണിക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല. മാണിയുടെ സ്വത്ത് വിവരം അനേ്വഷിക്കണം.
പൊതു ഖജനാവ് മാണിയുടെ സ്വകാര്യസ്വത്തല്ല. മാണിയുടെ കോഴപ്പണവും കള്ളപ്പണവും സംരക്ഷിക്കാന്‍ ഇടതുപക്ഷവും കൂട്ടുനില്‍ക്കുകയാണ്. മാണിയുടെ കാട്ടുകള്ളത്തരത്തിന് കൂട്ടുനില്‍ക്കാനും കുടപിടിക്കാനും ചില നാട്ടുപ്രമാണിമാര്‍ രംഗത്തുവന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഇടത് മുന്നണിയുടെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ്. ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും പി. സുധീര്‍ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. അഭിലാഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ജോര്‍ജ്ജ്, കെ. ബിനുമോന്, വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാനസമിതിയംഗം വി.കെ. ബസിത്കുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന്, യുവമോര്‍ച്ച ജില്ലാസെക്രട്ടറി സന്ദീപ് എം.എസ്., ജീവന്‍ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന്, സജീവന് എം.എസ്., കര്‍ഷകമോര്‍ച്ച സംസ്ഥാനസമിതിയംഗം കെ.കെ. രാജേഷ്, ജില്ലാ സെക്രട്ടറി എ.എസ്. ഷിനോസ്, രാജീവ് മുതിരക്കാട്, ആലുവ മണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ്, കൊച്ചി പ്രസിഡന്റ് റിനു ഹര്ഷന്, ബിജെപി എറണാകുളം മണ്ഡലം സെക്രട്ടറി മുരളി അയ്യപ്പന്‍കാവ്, ബിജെപി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് സന്ദീപ്, എന്‍. സലീഷ് ചെമ്മണ്ണൂര്‍, ശശി തറനിലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: