പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. 24 നാണ് കുംഭരണി ആറാട്ട്. വ്യാഴാഴ്ച വൈകിട്ട് 5.30ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി കുരുപ്പക്കാട്ട് പുരുഷോത്തമന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചിറക്കടവ് വടക്കുംഭാഗം എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ നിന്നും പ്രസിഡന്റ് ആര്. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ കൊടിക്കൂറ എഴുന്നള്ളിപ്പു നടന്നു. കൊടിയെഴുന്നള്ളിപ്പ് ഘോഷയാത്ര ക്ഷേത്രത്തിനുമുമ്പില്‍ എത്തിയപ്പോള്‍ പുതിയകാവ് ദേവസ്വം ഭാരവാഹികളായ എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് അഡ്വ. എം.എസ്.മോഹന്‍, സെക്രട്ടറി പി.ജി. ജയചന്ദ്രകുമാര്‍, ദേവസ്വം സെക്രട്ടറി കെ.എസ്. ജയകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചാനിച്ചു. ഇന്ന് രാവിലെ 8.30 ന് ശ്രീബലി. 11ന് ഉത്സവബലി, 1ന് ഉത്സവബലിദര്‍ശനം. 2.30ന് ഓട്ടന്‍തുളളല്‍ ഗരുഡഗര്‍വ്വഭംഗം. 4.30ന് കാഴ്ചശ്രീബലി, രാത്രി 7ന് ഗോപികാ വര്‍മ്മയുടെ മോഹിനിയാട്ടം. 21ന് രാവിലെ 8.30ന് ശ്രീബലി, 11 ന് ഉത്സബലി,1ന് ഉത്സവബലിദര്‍ശനം.3 ന് തിരുവാതിര. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 7ന് സംഗീതസദസ്സ് ശ്രീരഞ്ജിനി കോടാമ്പളളി. 22 ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം. 2.30ന് കഥകളി, ദക്ഷയാഗം.വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. രാത്രി 7ന് നാമജപസന്ധ്യ, മുരുകദാസ് കൊല്ലം. 23ന് രാവിലെ 8.30 ന് ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലി ദര്‍ശനം.വൈകിട്ട് 4 ന് കാഴ്ചശ്രീബലി,രാത്രി 7 ന് രാഗാമൃതം. 24 ന് കുംഭഭരണി ആറാട്ട്. രാവിലെ 6.45ന് ശ്രീബലി, പുതുക്കലനിവേദ്യം,7ന് നാദസ്വരം. 11ന് കുംഭകുടനൃത്തം, അഭിഷേകം. ഉച്ചകഴിഞ്ഞ് 2.30ന് ആറാട്ടുകടവിലേക്ക് എഴുന്നളളിപ്പ്, 5ന് സംഗീതസദസ്സ് പനമറ്റം രാജീവ്, 6.30ന് പാഠകം, 7ന് നാദസ്വരം, വേലകളി, 7.15ന് ആറാട്ട് എതിരേല്‍പ്പ് മഞ്ഞപ്പളളിക്കുന്നില് ലക്ഷദീപം, ആകാശവിസ്മയം, 8ന് മാനസജപലഹരി കോഴിക്കോട് പ്രശാന്ത്വര്‍മ്മ, 9ന് മോഹിനിയാട്ടം ,‘ഭരതനാട്യം. 9.30ന് ബാലെ തിരുവനന്തപുരം എസ്.പി. തിയേറ്റേഴ്സിന്റെ വീരഭദ്രന്, 11.30 ന് ആറാട്ട് എതിരേല്‍പ്പ്, 1ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: