ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും സാധാരണ രോഗികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ ജനവിഭാഗത്തിന്റെ ആശ്വാസ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്ത് സ്വകാര്യ ആരോഗ്യ മേഖലയെ സഹായിക്കുന്ന നയമാണ് ഭൂരിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാരും ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് ഡിഎംഒയുടെ പ്രവര്‍ത്തനം ഭീഷണിയായി മാറുന്നതിനാലാണ് ഡോക്ടര്‍മാര്‍ ഡിഎംഒയ്ക്കെതിരെ അനാവശ്യമായി പ്രതിഷേധം നടത്തുന്നത്.
ഡിഎംഒയുടെ പ്രവര്‍ത്തനരീതിയെ ബിജെപി സ്വാഗതം ചെയ്യുന്നതായും ഡിഎംഒയ്ക്കെതിരെ അനാവശ്യ സമരങ്ങള്‍ നടത്തി രോഗികളെ വെല്ലുവിളിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സോമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: