ചെട്ടികുളങ്ങര: ദേവീസ്തുതിയുടെ ഭക്തി സാന്ദ്രതയില്‍ വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ട വഴിപാടുകള്‍ക്ക് ദീപം തെളിഞ്ഞു. രാവിലെ വഴിപാടുകാര്‍ ക്ഷേത്രത്തിലെത്തി കുട്ടികളെ ദത്തെടുത്ത ശേഷം ആചാര വിധി പ്രകാരം ഭവനങ്ങളിലെത്തിച്ചു. ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷമുള്ള ശുഭമൂഹൂര്ത്തത്തിലാണ് വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ടത്തിനു തുടക്കംകുറിച്ചത്.
ആദ്യം ദേവിസ്തുതിയോടെ വഴിപാടു കുട്ടികളുടെ കരം പിടിച്ച് ആശാന്മാര് നാലുപാദം ചുവടുകള്‍ വയ്പ്പിച്ചു. ഇതിനുശേഷം കുത്തിയോട്ട സമിതികളുടെ നേതൃത്വത്തില്‍ പുരാണങ്ങളെ അവലംബിച്ചുള്ള തുടര്‍ കഥകളും കുമ്മികളും പാടി ചുവടുകള്‍ വച്ച് ഭവനങ്ങള്‍ ഭക്തിസാന്ദ്രമാക്കി. രേവതി നാളിലെ പൊലിവ് ചടങ്ങുകള്‍ക്കുശേഷം അശ്വതിനാള്‍ വിശ്രമദിനമാണ്. അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭവനങ്ങളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: