ആലപ്പുഴ: പറവൂര്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ഫെബ്രുവരി 18ന് തുടക്കമാകും. വൈകിട്ട് 6.45ന് തിരുവാതിര, 7.30ന് ഭക്തിഗാനമേള. 19ന് വൈകിട്ട് ഏഴിന് ഭക്തിഗാനസുധ, രാത്രി എട്ടിന് നൃത്തം. 20ന് ഏഴിന് പഴയഗാനങ്ങള്‍. 21ന് വൈകിട്ട് ഏഴിന് സംഗീതാര്‍ച്ചന, രാത്രി എട്ടിന് മ്യൂസിക് നൈറ്റ്. 22ന് 10ന് തളിച്ചുകൊട, വൈകിട്ട് ഏഴിന് കളര്‍കോട് മഹാദേവക്ഷേത്രത്തില്‍നിന്ന് ദേശതാലപ്പൊലിവരവ്, 7.30ന് ഭജന, ഒമ്പതിന് ചിന്തുപാട്ട്. 23ന് വൈകിട്ട് ഏഴിന് സ്കോളര്‍ഷിപ്പ് വിതരണം ഡോ. വി.പങ്കജാക്ഷന്, 7.15ന് നടനമഹോത്സവം, രാത്രി 9.30ന് സംഗീതക്കച്ചേരി. 24ന് 10ന് മനയത്താറ്റുമന ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കളഭം, വൈകിട്ട് 4.30ന് കുംഭകുടംവരവ്, 7.15ന് വെടിക്കെട്ട്, 7.30ന് നാട്യതിലകം, എട്ടിന് അരിക്കൂത്ത് വഴിപാട്, 8.30ന് കേളിമേളം, 10ന് പറവൂര്‍ ഹൈസ്കൂള്‍ ജങ്ഷനില്‍നിന്ന് ഗരുഡന്പുറപ്പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: