മണ്ണഞ്ചേരി: ചികിത്സാ സഹായ അഭ്യര്‍ത്ഥനയുമായി വന്ന മൂവര്‍ സംഘം മോഷണം നടത്താന്‍ ശ്രമം നടത്തിയതിനെതിരെ ശക്തമായ പരാതി നല്‍കിയില്ലെന്നാരോപിച്ച് രക്ഷാകര്‍ത്താക്കളും നാട്ടുകാര്‍ അദ്ധ്യാപികമാരെ തടഞ്ഞുവച്ചു. പോലീസെത്തി പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല് സമരക്കാര്‍ പിരിഞ്ഞുപോയി.
കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് പൊന്നാട് എല്‍പി സ്കൂളിലെ അദ്ധ്യാപികമാരെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞുവച്ചത്. കഴിഞ്ഞ 13ന് ചികിത്സാ സഹായ അഭ്യര്‍ത്ഥനയുമായി ചങ്ങനാശേരി വാഴപ്പള്ളിച്ചിറയില് ബാബു (50), ആലപ്പുഴ ആറാട്ടുവഴി കൈതപ്പോളയില്‍ ഷാജി (49) എന്നിവര്‍ സ്കൂളിലെത്തിയത്. അദ്ധ്യാപിക ക്ലാസ് മുറികളിലേക്ക് പോയ തക്കത്തിന് മൊബൈലും പഴ്സും എടുത്ത ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അദ്ധ്യാപികമാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പോലീസ് പ്രതികളെ വിട്ടയച്ചു. ശക്തമായ കേസ് നല്‍കാതിരുന്നതാണ് പ്രതികളെ വിട്ടയച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. കോടതി കയറേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനാലാണ് ശക്തമായ പരാതി നല്‍കാതിരുന്നതെന്നാണ് അദ്ധ്യാപികമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: