ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച വാര്‍ഡുകളില്‍ ജലവിതരണം നിലച്ചതിനെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പ്രതിസന്ധിയിലായി. വൃക്കരോഗികള്‍ ചികിത്സയില്‍ കഴിയുന്ന പതിമൂന്നാംവാര്ഡ,് സ്ത്രീകളുടെ വാര്‍ഡായ 15, പുരുഷന്മാരുടെ വാര്‍ഡായ രണ്ട്, 16 വാര്‍ഡുകളിലാണ് ഇന്നലെ രാവിലെ ഒന്‍പതോടെ ജലവിതരണം തടസ്സപ്പെട്ടത്. തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക ആവശ്യത്തിനുപോലും ഒരുതുളളിവെളളമില്ലാതെ നെട്ടോട്ടം ഓടി. രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി അധികാരികള്‍ക്ക് നേരിലും ഫോണിലൂടെയും ബന്ധപ്പെട്ട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: