ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 18ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. സാജന് അറിയിച്ചു. ജില്ലാ കമ്മറ്റി യോഗം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡി. ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം അഡ്വ. സുദീപ് വി.നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനില്‍ പാലമേല്‍, അനില്‍ വാത്തുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: