മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ബിഎസ്എഫ് ക്യാംപില്‍ വെടിവയ്പ്. ബിഎസ്എഫ് ജവാന് സഹപ്രവര്‍ത്തകനായ ഒരാളെ വെടിവച്ച് കൊല്ലുകയും അഞ്ച് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൂല്‍ചന്ദ് എന്ന ജവാനാണ് സഹപ്രവര്‍ത്തകനായ ബസന്ത് സിങിന്റെ വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി ക്യാംപില്‍ വഴക്കുണ്ടാക്കിയ ബസന്ദ് സിങ് അടുത്തുള്ള സൈനിക പോസ്റ്റില്‍ നിന്ന് തോക്ക് എടുത്തുകൊണ്ടുവന്ന് സഹപ്രവര്‍ത്തകനു നേരെ നിറയൊഴിക്കുകയായിരുന്നു.
വെടിവച്ചതിനു ശേഷം തോക്ക് ഉപേക്ഷിച്ച് സൈനികന് കടന്നുകളഞ്ഞു. ബസന്ത് സിങ്ങെന്ന സൈനികനാണ് വെടിവച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബസന്ദ് സിങിന് ആയുധം അനുവദിച്ചിരുന്നില്ല. മറ്റൊരു സൈനികന് പകരക്കാരനാണെന്ന് ഭാവിച്ചാണ് ഇയാള്‍ അടുത്ത പോസ്റ്റില്‍ നിന്നും ആയുധം വാങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: