അഗളി: മുക്കാലിയില്‍ വനത്തിനുള്ളില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ തെളിവെടുപ്പ് നടത്തി.തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഇന്നലെ വനത്തിനകത്ത് വെടിയേറ്റുവീണ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്. അഗളി സിഐ യുടെ നേതൃത്വത്തില്‍ മരിച്ചബെന്നിയുടെ സുഹൃത്ത് ഷെല്ലിയേയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ആധുനിക തോക്കുപയോഗിച്ചാണ് വെടിവെച്ചിട്ടുള്ളതെന്നുമാത്രമാണ് പോലീസ് പറയുന്നത്. ഇത് മാവോയിസ്റ്റുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
വെടിയുണ്ടയും കണ്ടെടുക്കാനായിട്ടില്ല. അതേ സമയം ഭവാനി റേഞ്ച് ഓഫീസര്‍ ജയന്റെ നേതൃത്വത്തില്‍ ഷെല്ലിയടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ചതിനാണിതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: